തിരുവനന്തപുരം : സ്‌കൂൾ വിദ്യാർത്ഥികൾക്ക് മുന്നിൽ അശ്ലീല പ്രദർശനം നടത്തിയ തിരുവനന്തപുരം സ്വദേശി പിടിയിൽ. ശ്രീകാര്യം കരിയം സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്. ട്രെയിനിൽ വെച്ചാണ് ഇയാൾ കുട്ടികൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയത്.
വിദ്യാർത്ഥികൾ സ്‌കൂൾ അധികൃതരോട് പരാതി നൽകിയതോടെ ഇതുമായി ബന്ധപ്പെട്ട് പരിശോധിക്കാൻ സ്‌കൂൾ അധികൃതർ ട്രെയിനിൽ കയറി. ട്രെയിൻ ചിറയൻകീഴിൽ എത്തിയപ്പോൾ സുരേഷ് വീണ്ടും വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി.
ശുചിമുറിയിൽ കയറി ജനൽ ഗ്ലാസ് മാറ്റി വിദ്യാർത്ഥികൾക്ക് നേരെ അശ്ലീലപ്രദർശനം നടത്തുന്നത് കണ്ടതോടെ അവിടെ വെച്ച് തന്നെ ഇയാളെ പിടികൂടുകയായിരുന്നു. കഴക്കൂട്ടത്ത് ട്രെയിൻ എത്തിയപ്പോൾ ഇയാളെ റെയിൽവേ പോലീസിൽ ഏൽപ്പിച്ചു.
Discussion about this post