തിരുവനന്തപുരം: സിപിഎമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി ഫണ്ട് തട്ടിപ്പ് ആരോപണം. സിപിഐഎം ജില്ലാ കമ്മറ്റി അംഗത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കോടതിയിൽ കെട്ടിവച്ച ജാമ്യ തുക മുക്കിയെന്നാണ് പരാതി. ചാല മുൻ ഏരിയാ കമ്മറ്റി അംഗമാണ് പാർട്ടിക്ക് പരാതി നൽകിയിരിക്കുന്നത്.
ജില്ലാ നേതൃത്വം സംഘടിപ്പിച്ച സമരങ്ങളെത്തുടർന്ന് 20 സിപിഎം പ്രവർത്തകർ കേസിൽ അകപ്പെട്ടിരുന്നു. കേസിൽപ്പെട്ടവരെ ജാമ്യത്തിലിറക്കാൻ എട്ടു ലക്ഷം പിരിച്ചെടുത്തിരുന്നു. ഈ കേസിൽ സിപിഐഎം പ്രവർത്തകരെ വെറുതെ വിടുകയായിരുന്നു. ഇതോടെ ജാമ്യത്തുക തിരിച്ചുകിട്ടിയിരുന്നു. ഇത് പാർട്ടിക്ക് നൽകാതെ വെട്ടിച്ചു എന്നാണ് പരാതി. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാകമ്മറ്റിക്കും സംസ്ഥാന നേതൃത്വത്തിനെയുമാണ് പരാതിക്കാരൻ സമീപിച്ചത്.
രക്തസാക്ഷിഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ ഏരിയാ കമ്മിറ്റി അംഗത്തിനെതിരേ അന്വേഷണം നടത്താൻ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ ആരോപണം.
Discussion about this post