പാലക്കാട്: ചാലിശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദ്ദിച്ച അമ്മയും കാമുകനും അറസ്റ്റിൽ. പെരുമ്പിലാവ് മുളങ്ങത്ത് വീട്ടിൽ ഹഫ്‌സ (38), ഇവർക്കൊപ്പം താമസിക്കുന്ന കപ്പൂർ പള്ളംങ്ങാട്ട്ചിറ ചെമ്പലക്കര വീട്ടിൽ മുഹമ്മദ് ഷബീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചാലിശ്ശേരി പോലീസിന്റേതാണ് നടപടി.
കുട്ടികളുടെ പരാതിയിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പള്ളങ്ങാട്ട് ചിറയിലെ വാടക വീട്ടിൽ വച്ചായിരുന്നു സംഭവം. കുട്ടികളെ കട്ടിലിൽ കെട്ടിയിട്ടായിരുന്നു മർദ്ദനം. മൊബൈൽ ഫോണിന്റെ ചാർജർ കേബിൾ ഉപയോഗിച്ചുൾപ്പെടെ ക്രൂരമായി മർദ്ദിച്ചതായാണ് കുട്ടികളുടെ പരാതിയിൽ പറയുന്നത്.
സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പോലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Discussion about this post