കോഴിക്കോട്: അച്ചടക്ക ലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് സിപിഎം നേതാവിനെതിരെ നടപടിയ്ക്ക് ശുപാർശ. കോഴിക്കോട്ടെ പ്രമുഖ നേതാവിനെതിരെയാണ് നടപടിയ്ക്കായി പാർട്ടിയ്ക്ക് ശുപാർശ ലഭിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം ഈ ശുപാർശയിൽ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കും.
അച്ചടക്ക ലംഘനം നടത്തിയ നേതാവ് മുൻ എംഎൽഎ കൂടിയാണ്. ആരോപണം ഉയർന്നതിന് പിന്നാലെ അദ്ദേഹത്തിനെതിരെ അന്വേഷണത്തിനായി പാർട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷൻ നൽകിയ അന്വേഷണ റിപ്പോർട്ടിലാണ് നടപടിയ്ക്ക് ശുപാർശയുള്ളത്. ഗുരുതര അച്ചടക്ക ലംഘനം നടത്തിയ നേതാവിനെ സസ്‌പെൻഡ് ചെയ്യാനും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നീക്കാനുമാണ് ശുപാർശയിൽ ഉള്ളത്.
നിലവിൽ ജില്ലാ കമ്മിറ്റി അംഗമാണ് നേതാവ്. ഇതിൽ നിന്നും പോഷക സംഘടനകളുടെ ഭാരവാഹിത്വത്തിൽനിന്നും നീക്കാൻ നിലവിൽ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ പാർട്ടി ജില്ലാ കമ്മിറ്റി യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് നടപടിയെടുക്കുന്നത് പരിഗണിച്ചത്. സംസ്ഥാന സെക്രട്ടറിയും യോഗത്തിനെത്തിയിരുന്നു. ജില്ലാ കമ്മിറ്റിയിൽ ആരും തന്നെ നേതാവിനെ പിന്തുണച്ചിരുന്നില്ല.
ഗുരുതരമായ ആരോപണമായിരുന്നു സിപിഎം നേതാവിനെതിരെ ഉയർന്നുവന്നിരുന്നത്. സംഭവത്തിൽ നേതാവിനെതിരെ രണ്ടംഗ കമ്മീഷനാണ് അന്വേഷണം നടത്തിയത്.
Discussion about this post