ഹൈദരാബാദ്: ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കേ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ. ഇന്ന് രാവിലെയോടെയാണ് ശാസ്ത്രജ്ഞർ ക്ഷേത്ര ദർശനം നടത്തിയത്. ചാന്ദ്രയാൻ മൂന്നിന്റെ ചെറിയ രൂപം ക്ഷേത്രത്തിലേക്ക് വഴിപാടായി സമർപ്പിച്ചു.
വനിതാ ശാസ്ത്രജ്ഞർ ഉൾപ്പെടെയാണ് ക്ഷേത്രത്തിൽ എത്തിയത്. പത്തോളം പേർ സംഘത്തിൽ ഉണ്ടായിരുന്നു. പരമ്പരാഗത വസ്ത്രം ധരിച്ചായിരുന്നു ഇവർ ക്ഷേത്രത്തിൽ എത്തിയത്. പ്രാർത്ഥനയ്ക്ക് ശേഷം വിവിധ പൂജകളിൽ സംഘം പങ്കെടുത്തു. വഴിപാടുകൾ നൽകിയ ശേഷം ആയിരുന്നു സംഘം തിരികെ മടങ്ങിയത്. ശാസ്ത്രജ്ഞരുടെ ക്ഷേത്രദർശനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നാളെ ഉച്ചയ്ക്ക് 2.35 നാണ് ചാന്ദ്രയാൻ മൂന്ന് വിക്ഷേപിക്കുക. ഇന്ന് ഉച്ചയ്ക്ക് 2.35 ന് കൗണ്ട്ഡൗൺ ആരംഭിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്‌പേസ് സെന്ററിൽ നിന്നുമാണ് വിക്ഷേപണം.
Discussion about this post