കൊല്ലം: കൊട്ടാരക്കരയിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലൻസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. ആംബുലൻസ് ഡ്രൈവർക്കും മന്ത്രിയുടെ പൈലറ്റ് വാഹനം ഓടിച്ച പോലീസ് ഡ്രൈവർക്കുമെതിരെയാണ് കേസ് എടുത്തത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം ഉണ്ടായത്.
ആംബുലൻസിലുണ്ടായിരുന്ന രോഗിയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തിന് പിന്നാലെ ആംബുലൻസ് ഡ്രൈവർ പോലീസിൽ പരാതി നൽകാൻ ശ്രമിച്ചിരുന്നു. എന്നാൽ പരാതി സ്വീകരിക്കാൻ തയ്യാറാകാതിരുന്ന പോലീസ് ആംബുലൻസ് ഡ്രൈവറെ അധിക്ഷേപിക്കുകയായിരുന്നു. കേസിൽ തന്നെ പ്രതിയാക്കാൻ പോലീസ് നീക്കം നടത്തുന്നുവെന്നും ആംബുലൻസ് ഡ്രൈവർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുത്തത്.
അതേസമയം പരാതി നൽകാൻ പോയപ്പോൾ വലിയ അധിക്ഷേപമാണ് നേരിടേണ്ടിവന്നത് എന്ന് ആംബുലൻസ് ഡ്രൈവർ നിധിൻ പറഞ്ഞു. എന്താടാ സോപ്പ് പെട്ടി പോലത്തെ വണ്ടിയും കൊണ്ടാണോ റോഡിലൂടെ നടക്കുന്നത്’. ‘കുപ്പത്തൊട്ടിയിൽ കൊണ്ട് പോയി കളയടാ നിന്റെ വണ്ടി’. ‘മന്ത്രി വരുമ്പോൾ നിന്നോട് ആര് പറഞ്ഞെടാ വണ്ടിയും കൊണ്ട് വരാൻ’. ‘നിനക്ക് ആരാ സിഗ്‌നൽ തന്നത്’. അവിടെ സിഗ്‌നൽ കട്ട് ഓഫ് ആണെന്നും പോലീസുകാർ പറഞ്ഞുവെന്നാണ് നിധിൻ പറയുന്നത്.
Discussion about this post