പത്തനംതിട്ട: കോന്നിയിൽ പുലിയുടെ ആക്രമണം. വരിക്കാഞ്ഞേലിൽ ആടിനെ കടിച്ചുകൊന്നു. കിടങ്ങിൽ വീട്ടിൽ അനിലിന്റെ ആടിനെയായിരുന്നു പുലി കൊന്നത്. ജനവാസ മേഖലയിൽ പുലി ഇറങ്ങിയതോടെ നാട്ടുകാർ വലിയ ഭീതിയിലാണ്.
രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ആടിനെ വീടിന്റെ സമീപത്തുള്ള ഷെഡിലാണ് കെട്ടിയിരുന്നത്. ആടിന്റെ ശബ്ദം കേട്ട് അനിലും വീട്ടുകാരും പുറത്തിറങ്ങി നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. വീട്ടുകാർ ബഹളം വച്ചതോടെ പുലി ആടിനെ ഉപേക്ഷിച്ച് അവിടെ നിന്നും പോകുകയായിരുന്നു. ഇതിനോടകം തന്നെ ആട് ചത്തിരുന്നു.
അനിലിന്റെയും വീട്ടുകാരുടെയും ബഹളം കേട്ട് ഉടൻ തന്നെ പ്രദേശവാസികൾ ഓടിയെത്തി പുലിയ്ക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഉടനെ നാട്ടുകാർ വിവരം വനംവകുപ്പിന്റെ അറിയിക്കുകയായിരുന്നു. രാത്രി തന്നെ വനംവകുപ്പ് എത്തി സ്ഥലത്ത് പരിശോധന നടത്തി പുലി എത്തിയതായി സ്ഥിരീകരിക്കുകയായിരുന്നു. പുലിയെ കൂടുവച്ച് പിടികൂടുന്ന കാര്യം ഉൾപ്പെടെ പരിശോധിക്കും.
Discussion about this post