തിരുവനന്തപുരം: നിരാലംബർക്ക് തലചായ്ക്കാൻ വീടൊരുക്കി സേവാഭാരതി. പ്രളയം തകർത്തെറിഞ്ഞ കൂട്ടിക്കൽ കൊക്കയാർ മുണ്ടക്കയം പ്രദേശത്ത് ഇന്ന് നാലാമത്തെ വീടിന്റെ പാലുകാച്ചൽ നടന്നു. സിബി മോഹനൻ, സരോജിനി ടീച്ചർ എന്നിവർ ഭൂമി ദാനം ചെയ്തിടത്താണ് വീടുകളൊരുങ്ങിയത്.
ഭീഷണിയല്ല, വെല്ലുവിളിയുമല്ല… ഇത് സേവനദൃഷ്ടിയിൽ സേവാഭാരതി ഇട്ട നമ്പരാണ്.. ഇന്ന് നാലാമത്തെ വീടിന്റെ പാലുകാച്ചൽ കഴിഞ്ഞു.. എവിടെന്നോ.. ? ഇതിനകം എല്ലാവരും മറന്ന നാട്ടിൽ …. പ്രളയം തകർത്തെറിഞ്ഞ കൂട്ടിക്കൽ കൊക്കയാർ മുണ്ടക്കയം പ്രദേശത്ത്.. പുഞ്ചവയലിലാണ് ഇന്ന് ഈ ഗൃഹ സമർപ്പണം നടന്നത്.. സംഘത്തിന്റെയും സേവാഭാരതിയുടേയും തലമുതിർന്ന പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഈ മംഗളകർമ്മം നടക്കുമ്പോൾ വിസ്മരിക്കാനാവാത്ത രണ്ട് പേരുകൾ കൂടിയുണ്ട്… കുഴിക്കൽ പ്ലാക്കൽ സി.ബി മോഹനൻ – സരോജനി ടീച്ചർ എന്നിവർ.. ഇവർ ഭൂദാനം ചെയ്തിടത്താണ് തലചായ്ക്കാൻ നിരാലംബർക്ക് സേവാഭാരതി ഇടമൊരുക്കിയത്.. സേവാഭാരതിയുടെ ചെസ് നമ്പരുകൾ നാല് കൊണ്ട് അവസാനിക്കാന്നില്ല.. പ്രളയ ബാധിത മേഖലയിൽ കൂടുതൽ വീടുകൾ ഒരുങ്ങുകയാണ്.. വരുന്ന നാളുകളിൽ നമുക്ക് ആത്മസന്തോഷം നൽകുന്ന പ്രവർത്തനങ്ങളുമായി സേവാഭാരതി എന്നുമെപ്പോഴും കണ്ണീരൊപ്പാൻ കൂടെയുണ്ടാവുമെന്ന് മാധവ് ശ്രീ കുറിച്ചു.
Discussion about this post