തിരുവനന്തപുരം: നരുവാമൂട് 15 വയസ്സുകാരി ജീവനൊടുക്കിയത്. നേമം ഗവൺമെൻറ് ഗേൾസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആരതിയാണ് ആത്മഹത്യ ചെയ്തത്. സ്‌കൂളിൽ ഫോൺ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ആരതിയെ സ്‌കൂൾ അധികൃതർ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ 10 ാം തീയതി പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
വിദ്യാർത്ഥിനിയുടെ മരണത്തിന് പിന്നാലെ കുടുംബം അദ്ധ്യാപികയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നരവർഷമായി കുട്ടിയെ ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് കുടുംബം പറയുന്നത്. സ്വർണം ധരിച്ചാൽ കളിയാക്കൽ, ജാതീയമായി കളിയാക്കൽ മറ്റു ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടി സഹപാഠികളുടെ മുന്നിൽ വച്ച് അദ്ധ്യാപിക അധിക്ഷേപിച്ചുവെന്ന് കുട്ടി പറഞ്ഞിരുന്നുവെന്ന് മാതാവ് ആരോപിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ആരതി സ്‌കൂളിലെത്തിയപ്പോൾ, പ്രധാന അദ്ധ്യാപിക കുട്ടിയുടെ കൈയിൽ മൊബൈൽ ഫോൺ ഉണ്ടെന്ന കാര്യം ആരോപിച്ചുകൊണ്ട് പരസ്യമായി ബാഗ് തുറന്ന് പരിശോധിച്ചു. എന്നാൽ മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന് അദ്ധ്യാപിക സമ്മതിച്ചിരുന്നു. വീട്ടിലെത്തിയ, കുട്ടി അദ്ധ്യാപിക തന്നെ അധിക്ഷേപിച്ചെന്നാണ് ആരോപിച്ചത്.
Discussion about this post