കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായി സൂപ്പർഹിറ്റായ മേപ്പടിയാൻ ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പൂജ നടന്നു. എറണാകുളം അഞ്ചുമന ക്ഷേത്രത്തിലായിരുന്നു പൂജ. ബിജു മേനോനും നിഖില വിമലും ആണ് പ്രധാന വേഷങ്ങളിൽ.
അനു മോഹൻ, ഹക്കീം ഷാജഹാൻ, സിദ്ധിഖ്, രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. വിഷ്ണു മോഹൻ തന്നെയാണ് തിരക്കഥയും. ജൂലൈ 18 മുതൽ ആലപ്പുഴ ,കുമിളി , പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ചിത്രീകരണം നടക്കും.
ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീതം അശ്വിൻ, ആർട്ട് സുഭാഷ്, പ്ലാൻ ജെ സിനിമാസ്, വിഷ്ണു മോഹൻ സ്റ്റോറീസ് എന്നീ ബാനറുകളിൽ ജോമോൻ ടി ജോൺ ,ഷമീർ മുഹമ്മദ് ,ഹാരിസ് ദേശം എന്നിവരോടൊപ്പം വിഷ്ണു മോഹന്റെയും നിർമാണ പങ്കാളിത്തത്തോടെയാണ് ചിത്രം ഒരുങ്ങുന്നത്.
Discussion about this post