തിരുവനന്തപുരം : കെഎസ്ആർടിസി ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ സി ഉദകുമാർ ആണ് പിടിയിലായത്. മുപ്പതിനായിരം രൂപയാണ് ഇയാൾ കൈക്കൂലിയായി വാങ്ങിയത്. തിരുവനന്തപുരത്തെ ക്ലബ്ബിൽ വെച്ച് ഉദ്യോഗസ്ഥർ ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു.
പരസ്യത്തിന്റെ ബില്ലുകൾ മാറാൻ വേണ്ടി ഒരു ലക്ഷം രൂപയാണ് ഇടനിലക്കാരനോട് കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടർന്ന് 40,000 രൂപ നേരത്തെ കൈപ്പറ്റിയിരുന്നു. ബാക്കി തുക ഉടൻ നൽകാൻ ഇയാൾ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ 12 ലക്ഷത്തിന്റെ ബില്ല് പിടിച്ചുവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് കൈക്കൂലി വാങ്ങിയതിന് വിജിലൻസ് പിടികൂടിയത്. വിജിലൻസ് നടപടിക്ക് പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്യാൻ ഗതാഗത മന്ത്രി നിർദേശിച്ചിട്ടുണ്ട്. കെഎസ്ആർടിസി ഉടൻ നടപടിയെടുക്കും.
Discussion about this post