തിരുവനന്തപുരം: മുസ്ലീം വോട്ടുകൾക്ക് വേണ്ടി സിപിഎം ആർത്തിപിടിച്ച് നടക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എന്നാൽ സിപിഎമ്മിന് മുസ്ലീം വോട്ടുകൾ ലഭിക്കുകയില്ലെന്ന് മാത്രമല്ല ഹിന്ദു വോട്ടുകൾ നഷ്ടമാവുകയും ചെയ്യും. കാപട്യത്തിന്റെ മുഖമായി സീതാറാം യെച്ചൂരി മാറിയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം സിപിഎം നടത്തിയത് സെമിനാറല്ല മറിച്ച് പാർട്ടി പരിപാടിയാണ്. അതിനകത്ത് സ്ത്രീകളുടെ ശബ്ദം ഉയർന്ന് കേട്ടില്ല. പ്രത്യേകിച്ച് മുസ്ലീം സ്ത്രികളുടെ. മുത്വലാഖ് പോലുള്ള അപരിഷ്‌കൃത നിയമങ്ങൾക്ക് ഇരകളാകുന്നത് മുസ്ലീം സ്ത്രീകളാണ്. സംസാരിക്കാനുള്ള ഒരു അവസരം മുസ്ലീം സ്ത്രീകൾക്ക് നൽകിയില്ല.
വോട്ട് ബാങ്കിന് വേണ്ടിയുള്ള ശ്രമമാണ് ഇന്നലെ കോഴിക്കോട് നടന്ന സെമിനാർ. സെമിനാറിൽ മുസ്ലീം ലീഗ് വരില്ലെന്ന് പറഞ്ഞിട്ടും ലീഗിന്റെ സെമിനാറിൽ ക്ഷണിച്ചില്ലെങ്കിലും വരാമെന്നാണ് ഗോവിന്ദൻ പറഞ്ഞത്.
ഗ്രഹണിപിടിച്ച കുട്ടികൾ ആർത്തികാണിക്കുന്നത് പോലെ സിപിഎം നാല് വോട്ടുകൾക്ക് വേണ്ടി പരക്കം പായുന്നുത്. സ്ത്രീ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള നിലപാട് സിപിഎം വിഴുങ്ങി. ഇഎംഎസിനെയും ഇ.കെ നായനാരെയും ജനാധിപത്യ മഹിളാ കോൺഗ്രസിനെയും സിപിഎം പൂർണണായി തള്ളി. പാർട്ടി കോൺഗ്രസിന്റെ പ്രമേയം ചുട്ട് കരിച്ചു.
സിപിഎമ്മിന് മുസ്ലീം വോട്ടുകൾ ലഭിക്കില്ല. മാത്രമല്ല കക്ഷത്തിലിരിക്കുന്ന ഹിന്ദു വോട്ടുകളും നഷ്ടമാകും.
കാപട്യത്തിന്റെ മുഖമായി സീതാറാം യെച്ചൂരി മാറി. വോട്ട് ബാങ്ക് രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ തിരസ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post