എറണാകുളം: നെടുമ്പാശ്ശേരിയിൽ സിനിമാ സംഘത്തിന് നേരെ ആക്രമണം. വാഹനവുമായി ഒരു സംഘം കടന്ന് കളഞ്ഞു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
ഫിൽമാറ്റിക്ക എന്ന സിനിമാ യുണിറ്റിന്റെ വാൻ ആണ് തടഞ്ഞത്. അക്രമി സംഘത്തിൽ എട്ട് പേർ ഉണ്ടായിരുന്നതായി സിനിമാ പ്രവർത്തകർ പറയുന്നു. നെടുമ്പാശ്ശേരി സിഗ്‌നൽ ജംഗ്ഷനിലായിരുന്നു സംഭവം ഉണ്ടായത്. വാഹനം തടഞ്ഞ സംഘം ഡ്രൈവറെ മർദ്ദിച്ചു. ഇതിന് ശേഷം താക്കോൽ ഊരി കാർ ഓടിച്ച് പോകുകയായിരുന്നു.
എക്കോ സ്പോർട് കാറിലാണ് സംഘം എത്തിയതെന്നാണ് ദൃക്‌സാക്ഷിമൊഴി. കടന്നു കളയുന്നതിനിടെ വാൻ സിഗ്നലിൽ കുടുങ്ങി. ഇതോടെ അക്രമി സംഘം വാൻ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഈ വാൻ പിന്നീട് നാട്ടുകാർ റോഡ് അരികിലേക്ക് തള്ളി മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാർ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.
Discussion about this post