ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ മന്ത്രിയുടെ വീട്ടിൽ പരിശോധന. ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഡിഎംകെ നേതാവുമായ പൊൻമുടിയുടെയും കുടുംബാംഗങ്ങളുടെയും വീട്ടിലാണ് പരിശോധന നടന്നത്. പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ചുവെന്നാണ് സൂചന.
രാവിലെയാണ് ഇഡി പരിശോധന ആരംഭിച്ചത്. പൊൻമുടിയുടെ വീടിന് പുറമേ മകനും എംപിയുമായ ഗൗതം സിംഗമണിയുടെ വീട്ടിലും ഇഡി പരിശോധന നടത്തി. തിരുക്കോയിലൂർ നിയോജക മണ്ഡലത്തിൽ നിന്നുളള എംഎൽഎയാണ് പൊൻമുടി.
2007-2011 കാലയളവിൽ മന്ത്രിയായിരുന്നപ്പോൾ പൊന്മുടി കള്ളപ്പണം വെളുപ്പിച്ചെന്നാണ് പരാതി. അന്ന് ഖനനമന്ത്രിയായിരുന്ന പൊന്മുടി. കോഴയും മറ്റ് ആനൂകൂല്യങ്ങളും കൈപ്പറ്റി ചട്ടംലംഘിച്ച് ഖനനത്തിനായി അനുമതി നൽകിയെന്നാണ് പൊന്മുടിയ്‌ക്കെതിരെ ഉയർന്നിരിക്കുന്ന പരാതി. ഇതുവഴി സർക്കാരിന് 28 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
ആരോപണം ഉയർന്നതോടെ പെന്മുടിയുടെ പേരിൽ പോലീസ് കേസ് എടുക്കുകയായിരുന്നു. ഇതിനെതിരെ സിംഗമണി മദ്രാസ് ഹൈക്കോടതിയെ ഉൾപ്പെടെ സമീപിച്ചുവെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു.
അതേസമയം പൊന്മുടിയുടെ വീട്ടിൽ നടന്ന പരിശോധന ഡിഎംകെ സർക്കാരിനെ അക്ഷരാർത്ഥത്തിൽ നാണം കെടുത്തിയിരിക്കുകയാണ്. നേരത്തെ അഴിമതി കേസുമായി ബന്ധപ്പെട്ട് മറ്റൊരു മന്ത്രിയായ സെന്തിൽ ബാലാജി അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് പൊന്മുടിയുടെ വീട്ടിലും പരിശോധന നടക്കുന്നത്.
Discussion about this post