മാലെ: മാലി ദ്വീപിൽ ഇന്ത്യൻ പൗരയായ നഴ്‌സ് ബലാത്സംഗത്തിനിരയായതായി വിവരം. മാലിദ്വീപിലെ തിമാരഫുഷി എന്ന ഉപദ്വീപിൽ വച്ചാണ് നഴ്‌സ് പീഡനത്തിനിരയായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
യുവതിയുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറിയ അക്രമി നഴ്‌സിനെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തിങ്കളാഴ്ച അർദ്ധ രാത്രിയാണ് സംഭവം. പരിക്കേറ്റ നഴ്‌സിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിമരഫുഷിയിലെ ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്ത് വരികയായിരുന്നു യുവതി. ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്ത് വിശ്രമിക്കുമ്പോഴാണ് അതിക്രമം നടന്നത്. സംഭവം ബലാത്സംഗ ശ്രമമാണോ കവർച്ചയാണോ എന്ന് വ്യക്തമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
Discussion about this post