സ്ത്രീ സുരക്ഷിതയാകണമെങ്കിൽ സ്ത്രീയായി നടക്കണമെന്ന് നടി കുളപ്പുള്ളി ലീല. നമ്മൾ നമ്മളായിട്ട് നടന്നാൽ ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് കുളപ്പുളളി ലീല പറഞ്ഞു. സ്ത്രീ പുരുഷനായി നടന്നാൽ അത് ചിലപ്പോൾ ഉണ്ടായില്ലെന്ന് വരുമെന്നും അവർ കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് സുരക്ഷ വേണമെങ്കിൽ ആദ്യം സ്ത്രീ സ്ത്രീയായിട്ട് നടക്കണം. അങ്ങനെ നടന്നാൽ എന്നും സ്ത്രീയ്ക്ക് സുരക്ഷ തന്നെയാണ്. താൻ ഇത്രയും കാലം നടന്നിട്ടും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല.നമ്മളൊക്കെ ചെറുപ്പം കഴിഞ്ഞിട്ടാണ് ഇവിടെ എത്തിയത്. നമ്മൾ ആണുങ്ങളോട് കൊഞ്ചിക്കുഴയാൻ പോയിട്ട് പിന്നെ അവരെ പറഞ്ഞിട്ട് എന്താണ് കാര്യമെന്ന് കുളപ്പുള്ളി ലീല ചോദിച്ചു.
ചില പെൺകുട്ടികൾ ഡ്രസ് ഇട്ട് നടക്കുന്നത് കണ്ട് പലപ്പോഴും താൻ പോലും നോക്കി നിന്നിട്ടുണ്ട്. മുട്ടിന്റെ അത്ര വലിയ ഡ്രസ്സിട്ട് നടന്നാൽ ആരാണ് നോക്കാതിരിക്കുക. പിന്നെ ആൺപിള്ളേരെ പറഞ്ഞിട്ട് എന്താണ് കാര്യമെന്നും ഇവർ ചോദിച്ചു. നമ്മൾ നമ്മളായി നടന്നാൽ മതി. ആരും നമ്മുടെ ദേഹത്ത് തൊടാൻ വരില്ല. നമുക്ക് താത്പര്യം ഉണ്ടെങ്കിൽ മാത്രമേ അവർ തൊടൂ എന്നും കുളപ്പുള്ളി ലീല പറഞ്ഞു.
Discussion about this post