കൊച്ചി : മദ്യലഹരിയിൽ അമ്മയെ മുഖത്തടിച്ച് പല്ല് തകർത്ത മകൻ അറസ്റ്റിൽ.
മുവാറ്റുപുഴയിലാണ് സംഭവം. ആരക്കുഴ പണ്ടപ്പിള്ളി കരയിൽ മാർക്കറ്റിന് സമീപം പൊട്ടൻമലയിൽ വീട്ടിൽ അനിൽ രവി(യെ38) ആണ് പോലീസ് പിടികൂടിയത്.
മദ്യലഹരിയിൽ വീട്ടിലെത്തിയ ഇയാൾ അമ്മയെ സ്റ്റീൽ ഗ്ലാസ് കൊണ്ട് മുഖത്തടിക്കുകയായിരുന്നു. ആക്രമണത്തിൽ അമ്മയുടെ പല്ല് തകർന്നു. വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
വർഷങ്ങൾക്ക് മുൻപ് അച്ഛനെ മർദിച്ചതിന് പോലീസ് ഇയാൾക്കെതിരേ കേസെടുത്തിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ കോട്ടയത്ത് നിന്നാണ് പോലീസ് പിടിക്കൂടിയത്.











Discussion about this post