അര നൂറ്റാണ്ടിലേറെ നീണ്ടുനിന്ന പൊതുപ്രവർത്തനങ്ങൾ അവസാനിപ്പിച്ച് യാത്രയാവുമ്പോഴും മുൻ മുഖ്യമന്ത്രിയുടെ ഒരു സ്വപ്‌നം ബാക്കി നിൽക്കുകയാണ്, സ്വന്തം മണ്ണിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം. പുതുപ്പളളിയിൽ ഒരു വീട് എന്നത് അദ്ദേഹത്തിന്റെ എന്നത്തെയും സ്വപ്‌നമായിരുന്നു.
ഏറെ നാളത്തെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനായി വീട് നിർമ്മാണം ആരംഭിച്ചെങ്കിലും അപ്പോഴേക്കും അദ്ദേഹം അസുഖബാധിതനായി. വീട് നിർമ്മാണം പ്രാരംഭ ഘട്ടത്തിലിരിക്കെയാണ് അദ്ദേഹം ഭൂമിയിൽ നിന്ന് യാത്രയായത്.
അതുകൊണ്ട് തന്നെ സംസ്‌കരിക്കാൻ കൊണ്ടുപോകും മുൻപ് അദ്ദേഹത്തിന്റെ സ്വപ്ന ഭവനത്തിൽ കുറച്ചു സമയം ഭൗതികശരീരം വയ്ക്കാൻ കുടുംബാംഗങ്ങൾ തീരുമാനിച്ചു. വീടിനോടു ചേർന്ന് പ്രത്യേകം തയാറാക്കിയ പന്തലിലാണ് പൊതുദർശനത്തിന് വച്ചത്. ആ നിമിഷങ്ങൾ കണ്ട് നിന്നവരുടെ പോലും കണ്ണ് നനയിച്ചു.













Discussion about this post