തൃശൂർ; വാഴക്കോട് റബർ തോട്ടത്തിൽ വൈദ്യുതി ആഘാതമേൽപ്പിച്ച് കാട്ടാനയെ കൊന്ന് കുഴിച്ചിട്ട തോട്ടമുടമ ഉൾപ്പെടെ രണ്ട് പേർ വനം വകുപ്പ് മച്ചാട് റേഞ്ച് ഓഫീസിൽ കീഴടങ്ങി. മുഖ്യപ്രതി മുള്ളൂർക്കര വാഴക്കോട് മണിയൻചിറ റോയി ജോസഫ്, നാലാം പ്രതി മുള്ളൂർക്കര വാഴക്കോട് മുത്തുപണിക്കൽ വീട്ടിൽ ജോബി എം ജോയി എന്നിവരാണ് കീഴടങ്ങിയത്
ആനയുടെ ജഡം കുഴിച്ചുമൂടാൻ കുഴിയെടുത്ത ജെ.സി.ബി ഉടമ മുള്ളൂർക്കര സ്വദേശി വാഴക്കോട് പാമ്പിൻ കാവിൽ സുന്ദരൻ, ഡ്രൈവർ സുമോദ് എന്നിവരെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റബർ തോട്ടത്തിൽ നേരത്തെയുണ്ടായിരുന്ന കുഴി ജെ.സി.ബി ഉപയോഗിച്ച് വലുതാക്കി അതിലാണ് ആനയുടെ ജഡം മണ്ണും പ്ളാസ്റ്റിക്കും ചാണകവും പാഴ് വസ്തുക്കളുമുപയോഗിച്ച് മൂടിയത്. ജഡം പെട്ടെന്ന് അഴുകാൻ രാസവസ്തു ഉപയോഗിച്ചതായി സംശയമുണ്ട്.
ആനക്കൊമ്പ് വിൽക്കാനുള്ള ശ്രമത്തിനിടെ പിടിയിലായവരുടെ മൊഴി പ്രകാരമാണ് ആനയുടെ ജഡം തൃശൂരിൽ കണ്ടെത്തിയത്. എറണാകുളം പട്ടിമറ്റത്ത്.പിടിയിലായ 4 പ്രതികളിൽ ഒരാളെ വനം വകുപ്പ് ചോദ്യം ചെയ്തതോടെയാണ് വിവരം കിട്ടിയത്.
Discussion about this post