ബംഗലൂരു: പ്രായപൂർത്തിയാകാത്ത ദളിത് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്രൈസ്തവ പുരോഹിതൻ അറസ്റ്റിൽ. ഫാദർ ഫ്രാൻസിസ് ഫെർണാണ്ടസിനെയാണ് കർണാടക പോലീസ് അറസ്റ്റ് ചെയ്തത്. സഭയുടെ നിയന്ത്രണത്തിലുള്ള കോളേജിൽ വെച്ചായിരുന്നു പീഡനം. ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതായി ശിവമോഗ പോലീസ് അറിയിച്ചു.
അതേസമയം പീഡന വിവരം പുറത്തായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് വൈമനസ്യം കാട്ടിയതായി കുട്ടി ഉൾപ്പെടുന്ന സമുദായത്തിലെ നേതാക്കൾ ആരോപിച്ചു. സമുദായ സംഘടനയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായത്. പട്ടിക ജാതിയായ ബൻജാര വിഭാഗത്തിലെ പെടുന്നതാണ് കുട്ടി. പ്രദേശത്ത് ഇപ്പോഴും പ്രതിഷേധ പ്രകടനങ്ങൾ തുടരുകയാണ്.
Discussion about this post