മയാമി : മൂന്ന് വയസ്സുളള മകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ അമ്മ അറസ്റ്റിൽ. ഫ്‌ളോറിഡ സ്വദേശിയായ 18 കാരി ജാസ്മിൻ പേസ് ആണ് അറസ്റ്റിലായത്. കൊലയാളികളെ വാടകയ്ക്ക് നൽകുമെന്ന പരസ്യത്തോടെ പ്രവർത്തിച്ച സൈറ്റിലേക്ക് ഇവർ സ്വന്തം മകന്റെ ചിത്രങ്ങളും മറ്റ് വിവരങ്ങളും അയയ്ക്കുകയായിരുന്നു. എന്നാൽ ഈ വെബ്‌സൈറ്റ് നിയന്ത്രിച്ചിരുന്നയാൾ പോലീസിനെ വിവരം അറിയിച്ചു. തുടർന്നാണ് പോലീസ് ഇവരെ പിടികൂടിയത്.
മകനെ ദൂരെ എവിടെയെങ്കിലും കൊണ്ടുപോകണമെന്നും എത്രയും പെട്ടെന്ന് കൊലപ്പെടുത്തണമെന്നുമാണ് ഇവർ ആവശ്യപ്പെട്ടത്. ഇതിനായി 3000 ഡോളറാണ് യുവതി നൽകിയത്. അമ്മൂമ്മയുടെ കൂടെ താമസിക്കുന്ന മകന്റെ ഫോട്ടോയും അഡ്രസും മറ്റുവിവരങ്ങളും ഫോൺ നമ്പറും യുവതി കൈമാറി.
വെബ്‌സൈറ്റ് വ്യാജമാണെന്നറിയാതെയാണ് ആൺകുട്ടിയുടെ ചിത്രങ്ങളും വിവരങ്ങളും യുവതി വെബ്‌സൈറ്റിലൂടെ അയച്ചു നൽകിയത്. ഇതെല്ലാം കണ്ട് ഞെട്ടിയ വെബ്‌സൈറ്റ് നിയന്ത്രിച്ച വ്യക്തി ഉടനെ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വെബ്‌സൈറ്റിൽ തെറ്റായ പേരാണ് യുവതി നൽകിയിരുന്നത്. തുടർന്ന് സൈറ്റിലൂടെ പോലീസ് ഇവരെ ബന്ധപ്പെട്ടു. മകനെ കൊന്നാൽ 3000 ഡോളർ നൽകാമെന്ന് ഇവർ വാഗ്ദാനം ചെയ്തു. വിശദമായ അന്വേഷണത്തിലാണ് കൊല്ലാൻ ആവശ്യപ്പെടുന്നത് കുട്ടിയുടെ അമ്മ തന്നെയാണെന്ന് തെളിഞ്ഞത്. തുടർന്ന് വിശദ വിവരങ്ങൾ ശേഖരിച്ച പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു.













Discussion about this post