തിരുവനന്തപുരം: മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്നും ദേവനന്ദയെ തഴഞ്ഞതിന് പിന്നാലെ പ്രതികരണവുമായി സിനിമാ- സീരിയൽ താരം ശരത് ദാസ്. കോടിക്കണക്കിന് മലയാളികളുടെ അവാർഡ് ദേവനന്ദയ്ക്ക് ഇപ്പോഴേ ലഭിച്ചിരിക്കുന്നുവെന്ന് നടൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ. എന്തായാലും കോടിക്കണക്കിന് മലയാളികളുടേയും എന്റേയും, മനസ്സുകൊണ്ടും , ഹൃദയംകൊണ്ടും നിനക്ക് എപ്പോഴേ അവാർഡ് തന്നു കഴിഞ്ഞു മോളെ.- ശരത് ഫേസ്ബുക്കിൽ കുറിച്ചു.
മാളികപ്പുറത്തിലെ അഭിനയത്തിന് ദേവനന്ദയ്ക്ക് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷകൾ. എന്നാൽ സിനിമയെ പൂർണമായി തഴഞ്ഞുകൊണ്ടായിരുന്നു പുരസ്‌കാര പ്രഖ്യാപനം. ഇതിൽ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ശരത്തിന്റെ പ്രതികരണം.
ഇന്നലെയായിരുന്നു ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. പുരസ്‌കാരം പരിഗണിക്കുമ്പോൾ റോഷാക് എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ചവച്ച ബിന്ദു പണിക്കരെ തഴഞ്ഞതിലും വിമർശനം ഉയരുന്നുണ്ട്.
Discussion about this post