തിരുവനന്തപുരം: മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്നും ബാലതാരമായ ദേവനന്ദയെ തഴഞ്ഞതിൽ പ്രതികരിച്ച് കൂടുതൽ താരങ്ങൾ. നടൻ സന്തോഷ് പണ്ഡിറ്റ് ആണ് ദേവനന്ദയക്ക് പുരസ്‌കാരം നൽകാത്തതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ജനകീയ അംഗീകാരത്തോളം വരില്ല മറ്റൊരു പുരസ്‌കാരം എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ദേവനന്ദയെ തഴഞ്ഞതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയർന്നുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം. ജനകീയ അംഗീകാരത്തോളം വരില്ല മറ്റൊരു പുരസ്‌കാരവുമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. അവാർഡ് കിട്ടിയില്ലെങ്കിലും ‘മാളികപ്പുറം’ സിനിമ കണ്ട ലക്ഷ കണക്കിന് ആളുകളുടെ മനസ്സിലെ ഏറ്റവും മികച്ച ബാലനടി പുരസ്‌കാരം തീർച്ചയായും ദേവനന്ദ എന്ന കുട്ടിക്ക് ഉണ്ടാവും.ഒരു സ്‌പെഷ്യൽ ജൂറി അവാർഡ് എങ്കിലും കൊടുക്കാമായിരുന്നു. കൂടുതൽ ജനങ്ങളുടെ പ്രീതിയാണ് ജനപ്രീതി.
കൊച്ചു കുട്ടികൾ പോലും തകർത്തഭിനയിച്ച ചിത്രം ആയിരുന്നു ‘മാളികപ്പുറം’. അതിനുള്ള അവാർഡ് ജനങ്ങൾ അപ്പോഴേ തിയേറ്ററുകളിൽ നൽകി കഴിഞ്ഞു. ്‌വർത്തമാന കേരളത്തിൽ ഈ സിനിമയ്‌ക്കോ ഇതിലെ അഭിനേതാക്കൾക്കോ ഒരു അവാർഡ് നിങ്ങൾ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ എന്നും സന്തോഷ് പണ്ഡിറ്റ് ചോദിച്ചു.
എന്തൊക്കെ ആയാലും, സംസ്ഥാന അവാർഡ് നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ.
വാൽ കഷ്ണം. എന്റെ മനസ്സിൽ മികച്ച ബാലതരം ദേവനന്ദ -യും മികച്ച ജനപ്രീതി നേടിയ സിനിമ ‘മാളികപ്പുറ’വും ആണ്. സംസ്ഥാന അവാർഡ് ആ സിനിമക്ക് കിട്ടില്ലെന്ന് നേരത്തെ തോന്നിയിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post