ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ വീണ്ടും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.3 തീവ്രതയിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. ഇന്ന് രാവിലെ 6.56 ന് തവാങ്ങിലായിരുന്നു പ്രകമ്പനം അനുഭവപ്പെട്ടത്. സംഭവം. നിലവിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
കഴിഞ്ഞ ദിവസം രാജസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജയ്പൂരിലും സമീപപ്രദേശങ്ങളിലും അര മണിക്കൂർ സമയത്തിനുളളിലാണ് തുടർച്ചയായ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടത്. 3.4 മുതൽ 4.4 വരെ തീവ്രതയിലായിരുന്നു പ്രകമ്പനം.
മേയ് 22 നും അരുണാചൽ പ്രദേശിൽ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് റിക്ടർ സ്‌കെയിലിൽ 4.5 വ്യാപ്തിയിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
Discussion about this post