Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ആഘോഷങ്ങളില്ല, പ്രിയപ്പെട്ട ഒരാൾ വിടവാങ്ങിയ വേളയാണ്…; വീണ്ടും ഹൃദയം കീഴടക്കി മമ്മൂക്ക

by Brave India Desk
Jul 22, 2023, 12:38 pm IST
in Kerala, Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: 53 ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനായി മ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. നീണ്ട 13 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുന്നത്. 41 വർഷത്തിനിടെയുള്ള എട്ടാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമാണ് സ്വന്തമാക്കിയത്.

പുരസ്‌കാര പ്രഖ്യാപനത്തിന് നിമിഷങ്ങൾക്ക് ശേഷം തന്നെ ആഘോഷവുമായി ആരാധകരെത്തി. മ്മൂക്കയെ തിരഞ്ഞ് മാദ്ധ്യമങ്ങളും. ഈ സമയം നെടുമ്പാശേരി ഗോൾഫ് കോഴ്‌സിൽ തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡീനു ഡെന്നിസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ബസൂക്കയുടെ ചിത്രീകരണത്തിലായിരുന്നു നടൻ മമ്മൂട്ടി. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങിന് ശേഷം സെറ്റിനെത്തിയതായിരുന്നു അദ്ദേഹം. പുരസ്‌കാര നേട്ടത്തിൽ മമ്മൂക്കയുടെ പ്രതികരണം തേടുന്നുണ്ടെന്ന് നിർമ്മാതാവ് ആന്റോ ജോസഫ് മമ്മൂട്ടിയെ അറിയിച്ചപ്പോഴുള്ള അദ്ദേഹത്തിന്റെ പ്രതികരണമാണ് ഇപ്പോൾ ചർച്ചയാവുന്നത്. പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാദ്ധ്യമങ്ങളെ അറിയിക്കണം. വൈകാതെ സെറ്റിൽ നിന്നു കൊച്ചിയിലെ വീട്ടിലേക്കു മടങ്ങി. ഉമ്മൻചാണ്ടിയുമായി ഏറെ ആത്മബന്ധം പുലർത്തിയിരുന്ന മമ്മൂട്ടി, ഈ അവസരത്തിൽ ആഘോഷങ്ങൾ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഉമ്മൻചാണ്ടിയുടെ മരണത്തിന് പിന്നാലെ മമ്മൂട്ടി പങ്കുവച്ച കുറിപ്പും ഏറെ ചർച്ചയായിരുന്നു.

Stories you may like

മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താം; സർക്കാരിന് നിർണായക നിയമോപദേശം ലഭിച്ചതായി രമേശ് ചെന്നിത്തല

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വം.
ആൾക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല.. ഒടുവിലൊരിക്കൽ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഔഷധം എന്നവണ്ണം ഒരു പറ്റം ആളുകൾ ഉണ്ടായിരുന്നു.
ഞാൻ വിദ്യാർത്ഥി ആയിരുന്നപ്പോഴേ അദ്ദേഹം നിയമസഭയിലുണ്ട്. ചെറുപ്പത്തിലേ ഉയരങ്ങളിൽ എത്തിയ ഒരാൾ.. എന്നിട്ടും പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെ പോലെ എന്നെയും വിളിച്ചുകൊണ്ടുപോയി തോളിൽ കയ്യിട്ടു ഒപ്പം നടന്നു… ഞാൻ എന്ന വ്യക്തി ചുമക്കാൻ പാടുപെടുന്ന മമ്മൂട്ടി എന്ന നടന്റെ താരഭാരം അലിഞ്ഞില്ലാതായി. പള്ളിമുറ്റത്തു നാട്ടുകാർക്കിടയിൽ കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരൻ എന്നത് മാത്രമായി എന്റെ വിശേഷണം…
‘ ഞാനാ ഉമ്മൻചാണ്ടിയാ’ എന്നു പറഞ്ഞു ഫോണിൽ വിളിക്കുന്ന വിളിപ്പാടകലെയുള്ള സഹൃദയൻ.. അതിശക്തനായ നേതാവ്.
ഒരിക്കൽ ഞങ്ങളുടെ ‘കെയർ ആൻഡ് ഷെയർ’ പദ്ധതി 600 കുട്ടികളുടെ ചികിത്സാചിലവുകൾ കണ്ടെത്താൻ പാടുപെടുകയായിരുന്നു. അപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടി 100 കുട്ടികളുടെ ശസ്ത്രക്രിയക്കുള്ള ചിലവ് ഇടഞ ഫണ്ട് ഉപയോഗിച്ച് സ്‌പോൺസർ ചെയ്യാമെന്നേറ്റു . നൂറാമത്തെ കുട്ടി സുഖം പ്രാപിച്ച് ആശുപത്രി വിടുമ്പോൾ മുഖ്യമന്ത്രി ആയ ഉമ്മൻ ചാണ്ടി കാണാൻ വരികയും ചെയ്തു.
സത്യ പ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാൾ കൊച്ചിയിലെ എന്റെ വീട്ടിലേക്കു അപ്രതീക്ഷിതമായി ഊണിനെത്തി. അന്ന് എനിക്കദ്ദേഹത്തോടുള്ള ഒരേ ഒരു വിയോജിപ്പ് ഞാൻ രേഖപെടുത്തി. ‘ സ്വന്തം ആരോഗ്യം നോക്കാതെയുള്ള ഈ അലച്ചിൽ നിയന്ത്രിക്കണം ‘
ഒരു ചിരി മാത്രമായിരുന്നു മറുപടി.
‘പ്രാഞ്ചിയേട്ടൻ’ എന്ന ചിത്രത്തിൽ എന്റെ കഥാപാത്രം പോലും പറയുന്നുണ്ട്
‘ഉമ്മൻ ചാണ്ടി ഒന്നേ ഉള്ളു ‘ എന്ന്…
ഒരുമിച്ചൊരുപാട് ഓർമ്മകൾ.. ആയിരം അനുഭവങ്ങൾ..
ഒരുപാടെഴുതുന്നില്ല..
എഴുതേണ്ടിവന്ന ഒരനുഭവം കൂടി
അദേഹത്തിന്റെ ആത്മകഥയ്ക്ക് അവതാരിക എഴുതുവാനുള്ള നിയോഗം എനിക്കായിരുന്നു
അതിലെഴുതാൻ കുറിച്ച വരികൾ ഇവിടെ കുറിക്കട്ടെ
‘ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നൽകിയിട്ടില്ല നൽകുകയാണെങ്കിൽ അത് മനുഷ്യ സ്‌നേഹത്തിനുള്ളതാകും….

 

 

Tags: mammoottycinemaFILIMUMMENCHANDYAWAED
Share1
Tweet
Send
Share

Latest stories from this section

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

‘പുരുഷന്മാർക്കും ആർത്തവമുണ്ടാകണമെന്ന് ആയിരം തവണ പ്രാർത്ഥിച്ചിട്ടുണ്ട്’; തുറന്നുപറച്ചിലുമായി ശ്രുതി ഹാസൻ!

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘നേതാക്കളുടെ മക്കൾ വ്യവസായം നടത്തുന്നുണ്ട്, എക്സാലോജിക് തെറ്റില്ല’; ഇ.ഡിക്കെതിരെ പടക്കിറങ്ങാൻ സിപിഎം!

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

കള്ള് ഷാപ്പുകൾക്കും ബാറുകൾക്കുമിടയിൽ രണ്ട് നീതി; മുൻ സർക്കാർ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

‘മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ റൈഞ്ച് റോവർ?’; കെ.എം. ഷാജിയുടെ ആഡംബര കാർ യാത്രയിൽ പുതിയ വിവാദം!

‘മണ്ഡലത്തിലുള്ളവർ ഗൗനിക്കില്ലെന്ന ഭയംകൊണ്ടാണോ റൈഞ്ച് റോവർ?’; കെ.എം. ഷാജിയുടെ ആഡംബര കാർ യാത്രയിൽ പുതിയ വിവാദം!

Latest News

മിസ് ഇന്ത്യയിൽ എസ്.സി എസ്.ടിക്കാർ ഇല്ലെന്ന് രാഹുൽ ഗാന്ധി; ഹേയ് ബാലബുദ്ധി, ഭിന്നിപ്പുണ്ടാക്കുന്ന തന്ത്രങ്ങളുമായി വരരുതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

രാഹുൽ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞതിന്റെ തെളിവ് ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് വിജയത്തിൽ ബിജെപി

തുമ്പയിൽ ഡോവലിന്റെ ‘മിന്നൽ സന്ദർശനം; പിഎസ്എൽവി പരാജയത്തിൽ അട്ടിമറിയോ?തങ്ങിയത് രണ്ട് ദിവസം…

‘അന്ന് എന്റെ കരിയർ അവസാനിച്ചുവെന്ന് കരുതി’ ; ചൈനീസ് ഏജന്റുമാർ പിടികൂടിയ സിക്കിം ദൗത്യം ഓർത്തെടുത്ത് അജിത് ഡോവൽ

മദ്യ നയ അഴിമതി കേസ്; കെജ്രിവാളിനെ അറസ്റ്റ് ചെയ്യാൻ സിബിഐയും; കസ്റ്റഡി അപേക്ഷ നൽകും

എസ്ഐഅറിൽ കെജ്രിവാളിനും കുടുംബത്തിനും നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ; ബിജെപിയുടെ കളിയാണെന്ന് ആം ആദ്മി പാർട്ടി

കമ്മ്യൂണിസമല്ല, ഹൈന്ദവ വർഗീയതയാണ് ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണി ; വിവാദ പരാമർശവുമായി മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി

കമ്മ്യൂണിസമല്ല, ഹൈന്ദവ വർഗീയതയാണ് ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണി ; വിവാദ പരാമർശവുമായി മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി

തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നില്ല ; മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി തൃണമൂൽ സ്ഥാനാർത്ഥി റബിയുൾ ആലം ചൗധരി

തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നില്ല ; മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി തൃണമൂൽ സ്ഥാനാർത്ഥി റബിയുൾ ആലം ചൗധരി

എബിവിപി തേരോട്ടം ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കി എബിവിപി ; ഒരു സീറ്റ് പോലും നേടാൻ കഴിയാതെ എൻഎസ്‌യുഐ

എബിവിപി തേരോട്ടം ; ഡൽഹി യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കി എബിവിപി ; ഒരു സീറ്റ് പോലും നേടാൻ കഴിയാതെ എൻഎസ്‌യുഐ

നേരിട്ടതിൽ ഏറ്റവും കഠിനനായ ഇന്ത്യൻ ബാറ്റ്‌സ്മാൻ കോഹ്‌ലിയോ രോഹിതോ അല്ല; അത് അയാളാണ്; വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ താരം

നേരിട്ടതിൽ ഏറ്റവും കഠിനനായ ഇന്ത്യൻ ബാറ്റ്‌സ്മാൻ കോഹ്‌ലിയോ രോഹിതോ അല്ല; അത് അയാളാണ്; വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ താരം

ഫോണിൽ നമ്പർ സേവ് ചെയ്യാത്തതിനാൽ സന്ദേശം കണ്ടില്ല, രാഹുൽ ദ്രാവിഡിനോട് ഒടുവിൽ മാപ്പ് പറഞ്ഞു: ആകാശ് ദീപ്

ഫോണിൽ നമ്പർ സേവ് ചെയ്യാത്തതിനാൽ സന്ദേശം കണ്ടില്ല, രാഹുൽ ദ്രാവിഡിനോട് ഒടുവിൽ മാപ്പ് പറഞ്ഞു: ആകാശ് ദീപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies