ഇടുക്കി; ആമക്കണ്ടത്ത് ഉറങ്ങിക്കിടന്ന ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്ന് സഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയ്ക്ക് വധശിക്ഷ.നാലു കേസുകളിലായി മരണം വരെ തടവ് ഉൾപ്പെടെ പ്രതി 92 വർഷം തടവുശിക്ഷ അനുഭവിക്കണം. കുട്ടികളുടെ മാതൃസഹോദരീ ഭർത്താവായ അൻപതുകാരനാണ് പ്രതി. ഇടുക്കി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
2021 ഒക്ടോബർ മൂന്നിന് പുലർച്ചെയാണ് നാടിനെ സംഭവം നടന്നത്. പ്രതി ഭാര്യാസഹോദരി സഫിയയുടെ വീട്ടിലെത്തി. പിന്നാലെ വാക്കുതർക്കമുണ്ടായി. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ആറുവയസുകാരനെയാണ് പ്രതിയായ ഷാൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കുട്ടിയുടെ മാതാവിനെയും മുത്തശ്ശിയെയും പ്രതി ആക്രമിച്ചിരുന്നു. ഇതിനുശേഷമാണ് കുട്ടിയുടെ 14 വയസുള്ള കുട്ടിയെ പ്രതി ബലാത്സംഗം ചെയ്തത്.
ആറുവയസുകാരനെയും മാതാവിനെയും ആക്രമിക്കുന്നസമയം മുത്തശ്ശിയും 14 കാരിയും വീടിന് സമീപത്തെ മറ്റൊരു ഷെഡിലായിരുന്നു. ഇവരെ തിരഞ്ഞെത്തിയ ഷാൻ, 14 കാരിയെ വലിച്ചിഴച്ച് കൊണ്ടുവന്ന് ചോരയിൽ കുളിച്ച് കിടക്കുന്ന ആറുവയസുകാരനെയും മാതാവിനെയും കാണിച്ചുകൊടുത്തു. പിന്നീട് പെൺകുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Discussion about this post