ജെറുസലേം : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പേസ്‌മേക്കർ ഘടിപ്പിക്കും. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ട്വിറ്റർ പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 73 വയസ്സാണ് നെതന്യാഹുവിന്. രാജ്യത്ത് ഉഷ്ണ തരംഗമായതിനാൽ ശരീരത്തിന് നിർജ്ജലീകരണം സംഭവിച്ചതിനെ തുടർന്ന് ഒരാഴ്ച്ച മുൻപ് നെതന്യാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു. ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നം ആയതിനാൽ ശരീരത്തിന്റെ വ്യതിയാനം അറിയുന്നതിനായി ഉപകരണം ഘടിപ്പിച്ചിരുന്നു. വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ശരീരത്തിൽ പേസ്‌മേക്കർ ഘടിപ്പിക്കണം എന്ന നിർദ്ദേശം ഡോക്ടർമാർ മുന്നോട്ടു വെച്ചത്.
വിവാദമായ ജ്യുഡീഷ്വൽ പരിഷ്‌ക്കരണ ബില്ലിനെ തുടർന്ന് ഇസ്രായേലി പാർലമെന്റ് വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിനു മുൻപ് നെതന്യാഹുവിന് പേസ്‌മേക്കർ ഘടിപ്പിക്കാനാണ് തീരുമാനം.
എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയില്ല, എന്നെ ചികിത്സിക്കുന്ന ഡോക്ടർന്മാർ പറയുന്നു പേസ്മേക്കർ ഘടിപ്പിക്കണമെന്ന് ,ഡോക്ടർന്മാർ പറയുന്നത് ഞാൻ അനുസരിക്കുന്നു. പാർലമെന്റ് വോട്ടിനു മുൻപ് ഞാൻ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ആവും. ഇങ്ങനെ ആയിരുന്നു ബെഞ്ചമിൻ നെതന്യാഹുവിന്റെ ട്വിറ്റർ പോസ്റ്റ്.
ടെൽ ഹഷോമർ ആശുപത്രിയിൽ വെച്ചായിരിക്കും തന്റെ ശസ്ത്രക്രിയ എന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടയിൽ നീതിന്യായ മന്ത്രിയും, ഉപ പ്രധാനമന്ത്രിയും ആയ യാരിവ് ലെവിൻ നെതന്യാഹുവിന്റെ ട്വിറ്റർ പ്രസ്താവനയെ പിന്തുണച്ചിട്ടുണ്ടായിരുന്നു.
Discussion about this post