ചെന്നൈ: സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി തെന്നിന്ത്യൻ താരറാണി നയൻതാരയുടെ ചിത്രങ്ങൾ. താരം തന്റെ ഇരട്ടക്കുട്ടികളിൽ ഒരാളായ ഉയിരിനെ താലോലിക്കുന്നതാണ് ചിത്രം. ഭർത്താവ് വിഘ്‌നേശ് ശിവനാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘എന്റെ ഉയിരുകൾ. ഞായറാഴ്ച നന്നായി ചിലവഴിച്ചു. ഒത്തിരി സ്‌നേഹവും ലളിതമായ നിമിഷങ്ങളു’മെന്നാണ് വിക്കി ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഉലഗ് എവിടെ എന്ന് പരിഭവം പറയുന്നവരും ഏറെയാണ്. രണ്ട് കുട്ടികളുടെയും ചിത്രങ്ങൾ ഒന്നിച്ചിടണമെന്നും കമന്റുകളുണ്ട്.
വിശേഷങ്ങളെല്ലാം ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ടെങ്കിലും കുട്ടികളുടെ മുഖം വ്യക്തമാകുന്ന തരത്തിലുള്ള ചിത്രങ്ങൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഇരുവർക്കും ഇരട്ടക്കുട്ടികൾ ജനിച്ചത്. രാജ്യത്തുടനീളം ഏറെ ആരാധകരുള്ള താര ദമ്പതികളാണ് നയൻസും വിക്കിയും. വ്യത്യസ്തമായ അഭിനയ മികവുകൊണ്ട് ആരാധകർക്കിടയിൽ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് നയൻസ് അറിയപ്പെടുന്നത്.
ബോളിവുഡിലും അരങ്ങേറ്റം കുറിയ്ക്കാൻ ഒരുങ്ങുകയാണ് നയൻസ്. ഷാറൂഖ് ഖാൻ ചിത്രമായ ജവാനാണ് റിലീസിങിനൊരുങ്ങുന്ന നയൻസ് ചിത്രം. ചിത്രത്തിൽ നായിക കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
Discussion about this post