തിരുവനന്തപുരം : തിരുവനന്തപുരം കെഎസ്ആർടിസി ബസ് ടെർമിനലിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടൈത്തി. നാലാഞ്ചിറ സ്വദേശി ബിനു കുമാറിനെയാണ് കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വാടകയ്‌ക്കെടുത്ത കടയിൽ വ്യാപാരം തുടങ്ങാനാകാത്തതിന്റെ മനാവിഷമത്തിലാണ് ആത്മഹത്യയെന്നാണ് സൂചന.
ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. തമ്പാനൂരിലുള്ള കെഎസ്ആർടിസി ബസ് ടെർമിനലിൽ ബിനു കുമാറിന് കടയുണ്ടായിരുന്നു. ഇതോടൊപ്പം ഒരു ബേക്കറി തുടങ്ങാൻ ഇയാൾ തീരുമാനിച്ചിരുന്നു. അതിനായി മുറി വാടകക്കെടുക്കുകയും ചെയ്തു. എന്നാൽ മുറി വാടക നൽകാൻ കഴിയാതെ വന്നതോടെ കട തുറക്കാൻ അനുവാദവും ലഭിച്ചില്ല. ഇതിന്റെ മനോവിഷമത്തിലാണ് ഇയാൾ ആത്മഹത്യ ചെയ്തത് എന്ന് വ്യാപാര വ്യവസായ സമിതി അംഗങ്ങൾ പറഞ്ഞു.
കടയുടെ ഷട്ടർ പകുതി തുറന്ന നിലയിൽ കണ്ടതിനെ തുടർന്ന് മുറിക്കുള്ളിലെത്തി സെക്യൂരിറ്റി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ബിനുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
Discussion about this post