തലശ്ശേരി: ഗണപതി ഭഗവാനെയും ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച സ്പീക്കർ എ.എൻ.ഷംസീറിൻ്റെ തലശ്ശേരിയിലെ കേമ്പ് ഓഫീസിലേക്ക് യുവമോർച്ച പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. യുവമോർച്ച സംസ്ഥാന സെക്രട്ടറി കെ ഗണേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു.
ഭരണഘടനാ പദവിയിലിരിക്കുന്ന ഷംസീർ സി.പി.എം.നേതാവായി അധ:പതിച്ചതായാണ് ഈയ്യിടെയായി കാണുന്നത്..നിയമസഭക്കുള്ളിലെ കൊത്തുപണികളും ചിത്രങ്ങളും നിലവിളക്കുമെല്ലാം ഷംസീർ നീക്കം ചെയ്തു. വേണ്ട എന്ന് പറയാൻ ശ്രീരാമകൃഷ്ണനും എം.ബി.രാജേഷും തയ്യാറായില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
പ്രസിഡന്റ് അരുൺ ഭരത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അനൂപ് കല്ലിക്കണ്ടി, അർജുൻ മാവിലക്കണ്ടി .ജില്ലാ സെക്രട്ടറിമാരായ രോഹിത്ത് പി. റാം, ശ്രീനാഥ് സുരേന്ദ്രൻ, അർജുൻ കെ.വി, ജില്ലാ വൈസ് പ്രസിഡൻ്റ് മാരായ സ്മിതേഷ്, ലീജിഷ് മാസ്റ്റർ, സ്മൃതി പൊയിലൂർ എന്നിവർ നേതൃത്വം നൽകി.
Discussion about this post