പൊൻകുന്നം : പോക്‌സോ കേസിൽ മുൻ പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന സി പി എം നേതാവ് അറസ്റ്റിൽ. പൊൻകുന്നം അട്ടിക്കൽ വടക്കുംഭാഗത്ത് പുത്തൻപീടികയിൽ വീട്ടിൽ ഉസ്മാൻ പി.ടി (64) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല വീഡിയോകൾ അയയ്ക്കുകയായിരുന്നു.
പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ്. എന്നിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ മറ്റു പല കുട്ടികളെയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് വിവരം. മുൻപ് ഉസ്മാൻ ജോലിചെയ്തിരുന്ന സ്ഥലങ്ങളിലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ആരോപമം ഉയർന്നിട്ടുണ്ട്.
പൊൻകുന്നത്തെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്ന ഇയാൾ പൊൻകുന്നം ജനകീയ വായനശാല സെക്രട്ടറി ആയി പ്രവർത്തിച്ചുവരികയായിരുന്നു. മുൻ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ഇയാൾ മാർക്‌സിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനും സിപിഎം ലോക്കൽ കമ്മറ്റി അംഗവുമായിരുന്നു. പീഡന കേസ് പുറത്തറിഞ്ഞതോടെ ഉസ്മാനെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഎം തലയൂരി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
Discussion about this post