പത്തനംതിട്ട: കലഞ്ഞൂർപാടത്ത് കാണാതായ ആളെ കൊലപ്പെടുത്തി കുഴിച്ച് മൂടിയതായി സംശയം. കലഞ്ഞൂർപാടം സ്വദേശി നൗഷാദാണ് കൊല്ലപ്പെട്ടതായി സംശയിക്കുന്നത്. സംഭവത്തിൽ ഇയാളുടെ ഭാര്യയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്.
2021 ലായിരുന്നു നൗഷാദിനെ കാണാതെ ആയത്. ഇതിന് പിന്നാലെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. അന്ന് പോലീസ് അന്വേഷിച്ചെങ്കിലും കാര്യമായ വിവരം ഒന്നും ലഭിച്ചിരുന്നില്ല. പിന്നീട് അടുത്തിടെ കേസിൽ തുടരന്വേഷണം ആരംഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായി നൗഷാദിന്റെ ഭാര്യയെ പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഇവർ നൽകിയ മൊഴികളാണ് പോലീസിൽ സംശയം ഉളവാക്കിയത്. നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ച് മൂടിയെന്നും പുഴയിലെറിഞ്ഞുവെന്നും ഭാര്യ പരസ്പര വിരുദ്ധമായ മൊഴി നൽകിയെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കുഴിച്ച് മൂടിയെന്ന് കരുതുന്ന പറക്കോട് പരുത്തിപ്പാറയിൽ പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
Discussion about this post