ഇസ്ലാമാബാദ് : കാമുകനെ വിവാഹം കഴിക്കാൻ പാകിസ്താനിലേക്ക് പോയ അഞ്ജു എന്ന ഫാത്തിമ ഭർത്താവിനും സുഹൃത്തുക്കൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഭർത്താവ് നസറുളളയ്‌ക്കൊപ്പം ഹിജാബ് ധരിച്ചിരുന്ന് അഞ്ജു ഭക്ഷണം കഴിക്കുന്നത് വീഡിയോയിൽ കാണാം. പാക്കിസ്ഥാനി മാദ്ധ്യമപ്രവർത്തകനാണ് ഈ വീഡിയോ പങ്കുവെച്ചത്.
തലയിൽ തൊപ്പി വെച്ചിരിക്കുന്ന നസറുള്ളയെയും ടേബിളിന് ചുറ്റിനുമിരിക്കുന്ന സുഹൃത്തുക്കളെയും വീഡിയോയിൽ കാണാം.
https://twitter.com/DileepKumarPak/status/1684275173049122816?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1684275173049122816%7Ctwgr%5Ee90bf3033f54e9834e3058ce1e42da9015d964df%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatoday.in%2Findia%2Fstory%2Fanju-seen-having-dinner-with-nasrullah-married-indian-woman-pakistan-video-khyber-pakhtunkhwa-upper-dir-2412373-2023-07-27
രാജസ്ഥാൻ സ്വദേശിയായ അഞ്ജു ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ വിവാഹം കഴിക്കാൻ വേണ്ടിയാണ് സ്വന്തം ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് രാജ്യം വിട്ടത്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ അപ്പർ ദിറിലെത്തിയ അഞ്ജു നസറുള്ളയെ കണ്ട് ഉടൻ തന്നെ തിരികെ വരുമെന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീടാണ് ഇവർ വിവാഹിതരായ വിവരം പുറംലോകം അറിയുന്നത്.
അവൾ അവിടെ കിടന്ന് മരിച്ചാലും തിരികെ കൊണ്ടുവരാൻ ആവശ്യപ്പെടില്ലെന്നാണ് മകൾ രാജ്യംവിട്ട് പോയെന്ന് അറിഞ്ഞ അഞ്ജുവിന്റെ അച്ഛൻ പറഞ്ഞത്. അതേസമയം ഓഗസ്റ്റ് 20 ന് വിസ അവസാനിക്കുമ്പോൾ അഞ്ജു തിരിച്ചെത്തുമെന്നാണ് നസറുളള പറയുന്നത്. തങ്ങൾ വിവാഹം കഴിച്ചിട്ടില്ലെന്നും അഞ്ജുവും പറയുന്നുണ്ട്.
Discussion about this post