കണ്ണൂർ: കൊലവിളി പരാമർശത്തിൽ സിപിഎം നേതാവ് പി ജയരാജനെതിരെ പോലീസിൽ പരാതി നൽകി യുവമോർച്ച. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് യുവമോർച്ച പരാതി നൽകിയത്. ജയരാജനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു.
വൈകീട്ടോടെ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയാണ് പോലീസിൽ പരാതി നൽകിയത്. ജയരാജന്റെ പരാമർശം ജില്ലയിൽ രാഷ്ട്രീയ സംഘർഷങ്ങൾക്ക് വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്. അതുകൊണ്ടുതന്നെ ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
അതേസമയം പി ജയരാജന് ചുട്ട മറുപടിയുമായി യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ
പ്രഫുൽകൃഷ്ണൻ രംഗത്ത് എത്തി. മോർച്ചറി യുവമോർച്ചക്കാർക്ക് മാത്രമുള്ളതല്ലെന്ന് ജയരാജൻ ഓർക്കുന്നത് നല്ലതാണ്. സിപിഎം നേതാക്കളുടെ കൊലവിളി ഒരു പാട് കണ്ട സംഘടനയാണ് യുവമോർച്ച. ഭരണസ്വാധീനംപോലുമില്ലാതെ എല്ലാ വല്ലുവിളിയേയും കേരളത്തിന്റെ മണ്ണിൽ അതിജീവിച്ച യുവജന പ്രസ്ഥാനമാണ് യുവമോർച്ചയെന്ന് ജയരാജൻ മറക്കണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post