കൊച്ചി: കെപിസിസി ഉമ്മൻചാണ്ടി അനുസ്മരണത്തിലെ മൈക്ക് തകരാറിലായതിൽ കേസെടുത്ത സംഭവത്തിൽ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിൽ കുക്കർ ഒരു വിസിൽ അധികം മുഴക്കിയാൽ കുക്കറിനെ കസ്റ്റഡിയിൽ എടുക്കുന്ന ഭീരുവാണ് പിണറായിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.
ഉമ്മൻ ചാണ്ടി സാറിന്റെ വിലാപയാത്രയിലെ ആൾക്കൂട്ടത്തെ കാണുമ്പോൾ ജീവനോടെയിരിക്കുന്ന വിഎസിന്റെതിന് ഇതിലും ആളുണ്ടാകും എന്ന് കമന്റ് ചെയ്ത അണികൾ ഉണ്ട് സിപിഐഎമ്മിലെന്നും രാഹുൽ കുറ്റപ്പെടുത്തി.
ക്ലിഫ് ഹൗസിലെ അടുക്കള ജീവനക്കാരുടെ ശ്രദ്ധയ്ക്ക്, മുഖ്യമന്ത്രിക്ക് ഏറ്റവും ഇഷ്ടമുള്ള മട്ടൺ ബിരിയാണി ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കുക. കുക്കറിൽ നിന്നുള്ള ശബ്ദം ഉണ്ടായാൽ തന്നെ അടുക്കള പണിക്കാരെയും കുക്കറിനെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത ഉണ്ടെന്നായിരുന്നു രാഹുലിന്റെ പരിഹാസം.
Discussion about this post