ഇസ്ലാമാബാദ്: ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ വ്യാപകമായി ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായിപാകിസ്താൻ പ്രധാനമന്ത്രിയുടെ ഉപദേശകനും പ്രതിരോധ സ്‌പെഷ്യൽ അസിസ്റ്റന്റുമായ മാലിക് മുഹമ്മദ് അഹമ്മദ് ഖാൻ.ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിനോട് അതിർത്തി പങ്കിടുന്ന പാക് നഗരം കസൂറിനെ പ്രതിനിധീകരിക്കുന്ന പ്രവിശ്യാ അസംബ്ലി അംഗം കൂടിയാണ് ഇയാൾ. കസൂരിലെ അതിർത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്തിന്റെ പ്രശ്‌നത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് മാലിക് മുഹമ്മദ് അഹമ്മദ് ഖാൻ ഡ്രോൺ ഉപയോഗത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്.
‘ഡ്രോൺ വഴിയുള്ള കള്ളക്കടത്ത് വ്യാപകമായി നടക്കുന്നുണ്ട്, . അടുത്തിടെ ഓരോ ഡ്രോണിലും 10 കിലോ ഹെറോയിനുമായി പോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് , അതിനായി ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്. പാകിസ്താൻ-ഇന്ത്യ അതിർത്തിക്കടുത്തുള്ള കസൂരിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഹെറോയിൻ കടത്താൻ കള്ളക്കടത്തുകാർ ഡ്രോണുകൾ ഉപയോഗിക്കുന്നു. പ്രളയത്തിന്റെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. അതു ലഭിച്ചില്ലെങ്കിൽ ദുരിതബാധിതർ കള്ളക്കടത്തുകാരോടൊപ്പം ചേരുമെന്ന് ഷെഹബാസിന്റെ സഹായി വ്യക്തമാക്കി.
ഹെറോയിൻ ഉൾപ്പെടെ അനധികൃതമായി മയക്കുമരുന്ന് ഇന്ത്യൻ പ്രദേശത്തേക്ക് കടത്താൻ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഇയാൾ കൂട്ടിച്ചേർത്തു.ട്വിറ്ററിൽ പോസ്റ്റ് ചെയ്ത അഭിമുഖത്തിന്റെ വിഡിയോ വലിയ പ്രതിഷേധങ്ങൾക്കു തുടക്കം കുറിച്ചിരിക്കുകയാണിപ്പോൾ.
കഴിഞ്ഞ കുറച്ചുനാളുകളായി പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി ഇന്ത്യയിലെ അതിർത്തി ഗ്രാമങ്ങളിലേക്ക് മയക്കുമരുന്ന് വ്യാപകമായി എത്തുന്നുണ്ട്. നിരവധി ഡ്രോണുകൾ രാജ്യദ്രോഹികളുടെ കൈകളിലെത്തും മുൻപേ പിടികൂടി നശിപ്പിക്കാറുണ്ട്. മയക്കുമരുന്ന് കച്ചവടത്തിലൂടെ തീവ്രവാദത്തിന് ഫണ്ടുണ്ടാക്കുന്ന ഭീകരസംഘങ്ങളുടേതാണ് ഡ്രോണുകളിൽ പലതും. ഭീകരർക്ക് ഒത്താശ നൽകുന്ന പാകിസ്താന്റെ മുഖം മൂടിയാണ് പ്രധാനമന്ത്രിയുടെ ഉപദേശകന്റെ വെളിപ്പെടുത്തലിലൂടെ പോയിരിക്കുന്നത്.
2022ൽ 22 ഡ്രോണുകൾ പിടിച്ചെടുത്തതായി ഈ വർഷം ജനുവരിയിൽ അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) വെളിപ്പെടുത്തിയിരുന്നു . ആയുധങ്ങളും വെടിക്കോപ്പുകളും കൂടാതെ 316.988 കിലോഗ്രാം ഹെറോയിനും ബിഎസ്എഫ് പിടിച്ചെടുത്തു.
Discussion about this post