ലക്‌നൗ: ആഗ്രയിലെ ജുമാ മസ്ജിദ് മെട്രോ സ്‌റ്റേഷൻ പുന:ർനാമകരണം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജുമാ മസ്ജിദ് മെട്രോ സ്റ്റേഷന്റെ പേര് ഇനി മങ്കമേശ്വർ ക്ഷേത്രത്തിന്റെ പേരിലാകും അറിയപ്പെടുക എന്ന് അദ്ദേഹം വ്യക്തമാക്കി. ഫത്തേഹാബാദിലെ താജ് ഈസ്റ്റ് ഗേറ്റ് മെട്രോ സ്റ്റേഷനിൽ മെട്രോയുടെ അതിവേഗ ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്
മെട്രോ സ്റ്റേഷന് താജ് ഈസ്റ്റ് ഗേറ്റ് മുതൽ മങ്കമേശ്വർ മന്ദിർ സ്റ്റേഷൻ വരെ 6 കിലോമീറ്ററിനുള്ളിൽ 3 എലവേറ്റഡ് സ്റ്റേഷനുകളുണ്ട്. നേരത്തെ, ജുമാ മസ്ജിദ് സ്റ്റേഷന്റെ പേര് മങ്കമേശ്വര ക്ഷേത്രം എന്ന് പുനർനാമകരണം ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഉറപ്പ് നൽകിയിരുന്നു.
Discussion about this post