തിരുവനന്തപുരം : സിപിഎം നേതാവ് പി ജയരാജന്റെ സുരക്ഷ വർദ്ധിപ്പിച്ചു. അദ്ദേഹത്തോടൊപ്പമുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനാണ് തീരുമാനം. യുവമോർച്ചയ്‌ക്കെതിരെ നടത്തിയ കൊലവിളി മുദ്രാവാക്യത്തിന് പിന്നാലെയാണ് നടപടി.
സ്പീക്കർ എഎൻ ഷംസീർ ഹൈന്ദവ ദൈവങ്ങളെയും ആചാരങ്ങളെയും അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയ സംഭവത്തിന് പിന്നാലെയാണ് പി ജയരാജൻ കൊലവിളിയുമായി രംഗത്തെത്തിയത്. ഷംസീറിനെതിരെ കൈയോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കും എന്നായിരുന്നു പി ജയരാജന്റെ ഭീഷണി.
ഇത് വിവാദമായതോടെ പി ജയരാജൻ ന്യായീകരണവുമായി രംഗത്തെത്തി. യുവമോർച്ചക്കാർക്ക് മനസിലാകുന്ന മറുപടിയാണ് താൻ പറഞ്ഞത് എന്നായിരുന്നു പി ജയരാജന്റെ വിശദീകരണം.
പി ജയരാജൻ നടത്തിയത് ഒരു പ്രയോഗമാണെന്നാണ് ഇപി ജയരാജൻ പറഞ്ഞത്. അത് ഭാഷാചാതുര്യത്തിന്റെ ഭാഗമാണ്. പ്രാസംഗികൻ എന്ന നിലയിൽ ഭാഷാ ഭംഗിക്ക് വേണ്ടിയുള്ള പ്രയോഗം മാത്രമേ പി ജയരാജൻ നടത്തിയിട്ടുള്ളൂ എന്നായിരുന്നു ഇപിയുടെ ന്യായീകരണം.
Discussion about this post