കൊച്ചി : ആറ് വയസ്സുകാരിയായ പെൺകുട്ടി അസം സ്വദേശിയായ തൊഴിലാളി തട്ടിക്കൊണ്ട് പോയി. ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്താണ് സംഭവം. മുക്കത്ത് പ്ലാസയിൽ വാടകയ്ക്ക് താമസിക്കുന്ന ബീഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്‌നിയെ ആണ് തട്ടിക്കൊണ്ട് പോയത്.
ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ധാരാളം അതിഥിത്തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടമാണ് മുക്കത്ത് പ്ലാസ. ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസക്കാരനായെത്തിയ വിവിധ ഭാഷാ തൊഴിലാളിയാണ് കുട്ടിയെ കടത്തിക്കൊണ്ട് പോയത്.
തൃശൂർ ഭാഗത്തേക്കുള്ള ബസിലാണ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
തായിക്കാട്ടുകര സ്‌കൂൾ കോംപ്ലക്‌സിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ചാന്ദ്‌നി നന്നായി മലയാളം സംസാരിക്കും. കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്.
Discussion about this post