കണ്ണൂർ: സ്പീക്കർ എഎൻ ഷംസീർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. എതിരെ വന്ന കാർ സ്പീക്കറുടെ കാറിലിൽ ഇടിക്കുകയായിരുന്നു. കണ്ണൂർ പാനൂരിൽ വച്ചാണ് അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല. സ്പീക്കർ അതേ വാഹനത്തിൽ യാത്ര തുടർന്നു.
മുസ്ലീം ലീഗ് നേതാവ് പൊട്ടക്കണ്ടി അബ്ദുള്ളയുടെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടയിലായിരുന്നു അപകടം. കനത്ത സുരക്ഷയിൽ രണ്ട് വണ്ടി പോലീസിന്റെ അകമ്പടിയിലായിരുന്നു സ്പീക്കറുടെ വാഹനം.അടുത്തിടെ വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിനെ ഇടിക്കുകയുണ്ടായി.
Discussion about this post