ന്യൂഡൽഹി; പ്രമുഖ തെലുങ്ക് നടി ജയസുധ ബിജെപിയിലേക്ക്. അടുത്ത മാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹൈദരാബാദിലെത്തുമ്പോൾ നടി പാർട്ടി അംഗത്വം സീകരിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ജയസുധയും തെങ്കാന ബിജെപി പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ ജി കിഷൻ റെഡ്ഡിയും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നു.
1970 കളിലും 80കളിലും തിളങ്ങി നിന്നിരുന്ന തെലുങ്ക് നടിയാണ് ജയസുധ. വൈഎസ് രാജശേഖര റെഡിയുടെ ക്ഷണം സ്വീകരിച്ച് അവർ 2009ൽ കോൺഗ്രസിൽ ചേർന്നിരുന്നു. ആ വർഷം നടന്ന ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പിൽ സെക്കന്തരാബാദ് മണ്ഡലത്തിൽ നിന്ന് ജയസുധ വിജയിക്കുകയും എംഎൽഎയാവുകയും ചെയ്തു.തെലങ്കാന രൂപീകരണത്തിന് ശേഷം, 2016 ൽ അവർ തെലുങ്കുദേശം പാർട്ടിയിൽ ചേർന്നു.
രാജശേഖര റെഡ്ഡിയുടെ മകൻ ജഗൻമോഹൻ റെഡ്ഡി രാഷ്ട്രീയ പാർട്ടി രൂപീകരിച്ച വേളയിൽ ജയസുധ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നിരുന്നു. ജയസുധയ്ക്കൊപ്പം മകൻ നിഹാർ കപൂറും വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നെങ്കിലും പിന്നീട് രാജി വയ്ക്കുകയായിരുന്നു. ഏതായാലും ബിജെപിയിൽ ചേരാൻ നടി സമ്മതിച്ചുവെന്നാണ് റിപ്പോർട്ടുകൾ
Discussion about this post