പത്തനംതിട്ട : പത്തനംതിട്ടയിൽ അമ്മയോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അഞ്ച് വയസുകാരന് ദാരുണാന്ത്യം. സീതത്തോട് കക്കാട് പവർഹൗസിന് സമീപത്താണ് അപകടം നടന്നത്. കൊച്ചുകോയിക്കൽ സ്വദേശി സതീഷിന്റെ മകൻ കൗശിക് എസ് ആണ് മരിച്ചത്.
രാവിലെ അമ്മയ്ക്കും സഹോദരനും ഒപ്പം സ്‌കൂട്ടറിൽ സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. സ്‌കൂട്ടർ പെട്ടെന്ന് സഡൻ ബ്രേക്ക് ഇട്ടപ്പോൾ മുന്നിൽ നിൽകുകയായിരുന്ന കൗശിക്കിന്റെ നെഞ്ചിൽ ഹാൻഡിൽ അമർന്നിട്ടുണ്ടാകാം എന്ന് പോലീസ് പറയുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
Discussion about this post