തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായിരുന്ന വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അവശനായിരുന്നു.
കുമാരപുരത്തെ വീട്ടിൽ ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്. ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു മരണം. അഭിഭാഷകൻ ആയിരുന്നു. അഭിഭാഷക ജോലിയിൽ നിന്നായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം. 1970 ലായിരുന്നു ആദ്യം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നിയമസഭാ സ്പീക്കറായും ചുമതല നിർവഹിച്ചിട്ടുണ്ട്.,
മിസോറം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഗവർണർ ആയിരുന്നു. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ നിന്നും അഞ്ച് തവണ വിജയിച്ചു. മൂന്ന് തവണ മന്ത്രിയായിരുന്നു അദ്ദേഹം. കെപിസിസി ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചു.
Discussion about this post