എറണാകുളം: ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ പ്രതി അസ്ഫാഖ് ആലം നേരത്തെയും പോക്‌സോ കേസിൽ പ്രതിയായിരുന്നുവെന്ന് പോലീസ്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. കേസിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
10 വയസ്സുള്ള കുട്ടിയെ ആയിരുന്നു അസ്ഫാഖ് പീഡിപ്പിക്കാൻ ശ്രമിച്ചത്. 2018ലായിരുന്നു സംഭവം. ഗാസിപൂർ പോലീസാണ് സംഭവത്തിൽ അസ്ഫാഖിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഒരു മാസം ഡൽഹിയിലെ ജയിലിൽ ആയിരുന്നു ഇയാൾ. ഒരു മാസത്തിന് ശേഷം അസ്ഫാഖിന് കോടതി ജാമ്യം അനുവദിച്ചു. ഇതിന് പിന്നാലെ ഇയാൾ കേരളത്തിലേക്ക് കടക്കുകയായിരുന്നു.
ഇവിടെയെത്തിയ ശേഷവും ലഹരി ഉപയോഗിച്ച് ഇയാൾ നിരവധി തവണ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയത്.
നിലവിൽ ആലുവ റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം. അസ്ഫാഖിന്റെ തിരിച്ചറിയൽ പരേഡ് പുരോഗമിക്കുകയാണ്.
Discussion about this post