വാഷിങ്ടണ്‍: പാകിസ്ഥാന് അത്യാധുനിക എഫ് -16 യുദ്ധവിമാനങ്ങള്‍ നല്കാന് അമേരിക്ക തയ്യാറെടുത്തിരിക്കെ മുന്‍ പാക് നയതന്ത്രജ്ഞന് ഹുസൈന് ഹഖാനിയുടെ മുന്നറിയിപ്പ്. തീവ്രവാദ വിരുദ്ധ പോരാട്ടത്തിനായി അമേരിക്ക നല്കുന്ന ആയുധങ്ങള്‍ തീവ്രവാദികള്ക്കെതിരെയല്ല, ഇന്ത്യക്കെതിരായാകും പാകിസ്ഥാന് ഉപയോഗിക്കുക എന്നാണ് ഹുസൈന് ഹഖാനി മുറിയിപ്പ് നല്‍കിയിരിക്കുന്നത്.
ആയുധങ്ങള്‍ കിട്ടിയാല്‍ അതുപയോഗിച്ച് ഇന്ത്യയുമായി നിലവിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനാകും പാകിസ്ഥാന് ശ്രമിക്കുകയെന്നും തീവ്രവാദികളക്കെതിരെ ഒരിക്കലും അവ പ്രയോഗിക്കില്ലെും ഹഖാനി ചൂണ്ടിക്കാട്ടി.
പാകിസ്ഥാന് തങ്ങളുടെ ലോകവീക്ഷണത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ അയല്‍ രാജ്യങ്ങളുമായി സംഘര്‍ഷത്തിനിടയാക്കുമെന്നും ഹഖാനി മുറിയിപ്പ് നല്കി. പാകിസ്ഥാന് തീവ്രവാദികളെ നേരിടുന്ന കാര്യത്തില്‍ പരാജയമാണ്. അത് ആയുധങ്ങളുടെ കുറവുകൊണ്ടല്ല ഇഛാശക്തിയില്ലാത്തതിനാലാണ് – ഹഖാനി പറഞ്ഞു.
Discussion about this post