എറണാകുളം/ ന്യൂഡൽഹി: അപകീർത്തിപ്പെടുത്താനായി നടിയെ ആക്രമിച്ച കേസിൽ ദിലീപ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നൽകി ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്. അതേസമയം വിചാരണ പൂർത്തിയാക്കി വിധി പറയാൻ വിചാരണ കോടതി വീണ്ടും സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ജൂലൈ 31 നുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പറയണം എന്നായിരുന്നു കോടതിയുടെ നിർദ്ദേശം. എന്നാൽ സമയം വേണമെന്ന് വിചാരണ കോടതി ആവശ്യപ്പെടുകയായിരുന്നു. അടുത്ത വർഷം മാർച്ച് 31 വരെ സമയം വേണമെന്ന് ആയിരുന്നു വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിന്റെ ആവശ്യം.
സാക്ഷി വിസ്താരം പൂർത്തിയാക്കാൻ മാത്രം മൂന്ന് മാസം വേണമെന്നും ആറ് സാക്ഷികളുടെ വിസ്താരം ബാക്കിയുണ്ടെന്നും കോടതിയെ ജഡ്ജി അറിയിച്ചിട്ടുണ്ട്. വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കും.
Discussion about this post