ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സഹോദരിമാർ കണ്ടുമുട്ടിയപ്പോൾ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഋഷികേഷിലെ പൗരിയിൽ സ്ഥിതി ചെയ്യുന്ന നീലകണ്ഠ ക്ഷേത്രത്തിൽ പ്രധാനമന്ത്രിയുടെ സഹോദരി ബസന്തി ബെൻ പ്രാർത്ഥനയ്ക്ക് എത്തിയിരുന്നു. ഭർത്താവ് ഹസ്മുഖും അവരോടൊപ്പമുണ്ടായിരുന്നു.
അതിനുശേഷം ബസന്തി ബെൻ കോത്തർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പാർവതി ക്ഷേത്രത്തിലെത്തി. ഇവിടെ വെച്ചാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സഹോദരി ശശി ദേവിയെ കണ്ടുമുട്ടിയത്.
ക്ഷേത്രപരിസരത്ത് സ്ഥിതി ചെയ്യുന്ന കടയിൽ വെച്ചാണ് ഇരുവരും കാണാനിടയായത്. നേരിട്ട് കണ്ടതോടെ ഇരുവരും ആലിംഗനം ചെയ്യുകയും വിശേഷങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
വളരെ ലളിതമായ ജീവിതം നയിക്കുന്നവരാണ് നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും കുടുംബം. അതുകൊണ്ട് തന്നെ സുരക്ഷാ സജ്ജീകരങ്ങൾ ഒന്നും തന്നെയില്ലാതെയാണ് ഇരുവരും ക്ഷേത്ര ദർശനത്തിന് എത്തിയത്.
Discussion about this post