Sunday, September 24, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

അലക്സി നവാൽനിയ്ക്ക് 19 വർഷത്തെ തടവ്ശിക്ഷ വിധിച്ച് റഷ്യൻ കോടതി ; നവാൽനിയ്ക്കെതിരെ തട്ടിപ്പ്, ഫണ്ട് വകമാറ്റൽ, വഞ്ചന തുടങ്ങി നിരവധി വകുപ്പുകൾ

by Brave India Desk
Aug 5, 2023, 11:44 am IST
in News, International
Share on FacebookTweetWhatsAppTelegram

മോസ്‌കോ : തടവിൽ കഴിയുന്ന അലക്സി നവാൽനിയുടെ ശിക്ഷ 19 വർഷത്തേക്ക് കൂടി നീട്ടി റഷ്യൻ കോടതി. വ്ലാഡിമിർ പുടിന്റെ കടുത്ത വിമർശകൻ അയാണ് അലക്സി നവാൽനി അറിയപ്പെടുന്നത്. നിലവിൽ മോസ്കോയിൽ നിന്ന് ഏകദേശം 240 കിലോമീറ്റർ കിഴക്കുള്ള മെലെഖോവോയിലെ പീനൽ കോളനി നമ്പർ 6 ൽ തടവിൽ കഴിയുകയാണ് നവാൽനി. പരോൾ ലംഘനങ്ങൾ, വഞ്ചന , കോടതിയലക്ഷ്യം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നവാൽനിയെ ജയിലിലടച്ചിരിക്കുന്നത്. നവാൽനിയുടെ അഴിമതി വിരുദ്ധ ഫൗണ്ടേഷന് സംഭാവനയായി ലഭിച്ച 3.1 മില്യൺ യുഎസ് ഡോളർ നവാൽനി സ്വകാര്യ ആവശ്യത്തിന് വക മാറ്റി ചെലവഴിച്ചെന്നതാണ് നിലവിലുള്ള തട്ടിപ്പ് കേസ്.

ഒരു ബ്ലോഗറും മുൻ അഭിഭാഷകനും ആയിരുന്നു അലക്സി നവാൽനി. 2011 ഡിസംബറിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ പ്രതിഷേധ നേതാക്കളിൽ ഒരാൾ നവാൽനി ആയിരുന്നു. പുടിനെതിരെ സ്ഥിരമായി കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്നവരായിരുന്നു നവാൽനിയും സംഘവും. പുടിൻ ഭരണകൂടത്തിനെതിരെ ഇവർ യൂട്യൂബിലൂടെ പുറത്തിറക്കിയിരുന്ന വീഡിയോകൾ ദശലക്ഷക്കണക്കിന് ആളുകൾ ആയിരുന്നു കണ്ടിരുന്നത്.

Stories you may like

മണ്ഡലസദസ്സിന് ആളെക്കൂട്ടണം; പ്രാദേശിക നേതാക്കൾക്ക് സിപിഎമ്മിന്റെ കർശന നിർദ്ദേശം

കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

2013-ൽ മോസ്‌കോയിലെ മേയർ തിരഞ്ഞെടുപ്പിൽ അലക്സി നവാൽനി മത്സരിച്ചിരുന്നു. പക്ഷേ 27 ശതമാനത്തോളം വോട്ട് മാത്രമാണ് നവാൽനിയ്ക്ക് നേടാനായത്. പുടിൻ അഴിമതിക്കാരൻ ആണെന്നും സ്വകാര്യമായി സ്വത്തുകൾ സമ്പാദിക്കുന്നു എന്നുമുള്ള നവാൽനിയുടെ നിരന്തരമായ ആരോപണങ്ങൾ ഇയാളെ ക്രെംലിന്റെ നോട്ടപ്പുള്ളിയാക്കി മാറ്റി. അന്താരാഷ്ട്രതലത്തിൽ നവാൽനി റഷ്യയിലെ പ്രതിപക്ഷ നേതാവായി അറിയപ്പെട്ടപ്പോൾ റഷ്യൻ ഭരണകൂടം ഇയാളെ വിദേശ ഏജന്റായും രാജിവിരുദ്ധനായും കണക്കാക്കി.

പുടിൻ നവാൽനിയെ സിഐഎയുടെ കളിപ്പാവ ആയാണ് വിശേഷിപ്പിച്ചത്. പക്ഷേ ഉദ്യോഗസ്ഥവൃന്ദം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് നവാൽനിയ്ക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ ആരംഭിച്ചു. നിയമവിരുദ്ധമായി പൊതു റാലികൾ സംഘടിപ്പിക്കുക, അഴിമതി, തട്ടിപ്പ്, വഞ്ചന എന്നിങ്ങനെയുള്ള നിരവധി കുറ്റങ്ങൾ ചാർത്തി അലക്സി നവാൽനി ആവർത്തിച്ച് തടവിലാക്കപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്തു.

അലക്സി നവാൽനിയെ റഷ്യൻ ഭരണകൂടം വിഷം നൽകി കൊല്ലാൻ ശ്രമിച്ചതായും ഒരിക്കൽ ആരോപണം ഉയർന്നിരുന്നു. 2020 ഓഗസ്റ്റിൽ ആയിരുന്നു ഈ സംഭവം അരങ്ങേറിയത്. സൈബീരിയയിൽ നിന്ന് മോസ്കോയിലേക്കുള്ള വിമാനത്തിൽ വച്ച് നവാൽനിയ്ക്ക് പെട്ടെന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനം അടിയന്തര ലാൻഡിങ് നടത്തി നവാൽനിയുടെ ജീവൻ രക്ഷിച്ചു. തുടർന്ന് ബെർലിനിലേയ്ക്ക് ആണ് നവാൽനിയെ കൊണ്ടുപോയത്. റഷ്യൻ ഭരണകൂടം തന്നെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചതാണ് എന്നാണ് നവാൽനി ഈ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് ബെർലിനിൽ തുടരാനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും 2021ൽ സ്വന്തം ഇഷ്ടപ്രകാരം റഷ്യയിലേക്ക് തന്നെ മടങ്ങുകയായിരുന്നു അലക്സി നവാൽനി.

2021 ൽ അലക്സി നവാൽനിയുടെ റഷ്യയിലെ ഓഫീസുകൾ റഷ്യൻ സർക്കാർ നിയമവിരുദ്ധമായും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായും പ്രഖ്യാപിച്ചു. ആഗോളതലത്തിൽ റഷ്യയിലെ പ്രതിപക്ഷ നേതാവായിട്ടായിരുന്നു അലക്സി നവാൽനി കാണപ്പെട്ടിരുന്നത്. നവാൽനിയുടെ കേസുകളുടെ വിചാരണ ഈ വർഷം ജൂണിലാണ് പൂർത്തിയായത്. മുൻപ് രണ്ടാം ലോകമഹായുദ്ധ സേനാനിയെ അപമാനിച്ചതിന് നവാൽനിയ്ക്ക് 7500 യുഎസ് ഡോളർ പിഴ ശിക്ഷ വിധിച്ച ജഡ്ജിയെ നവാൽനി അപമാനിച്ചു എന്ന മറ്റൊരു കേസും കോടതി ഇതോടൊപ്പം പരിഗണിച്ചിരുന്നു. ഈ കേസുകളിലെല്ലാമായാണ് അലക്സി നവാൽനിയുടെ ശിക്ഷ 19 വർഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.

Tags: russiaVLADIMIR PUTINmoscoKremlinAlexie Navalni
Share1TweetSendShare

Discussion about this post

Latest stories from this section

ഏഷ്യൻ ഗെയിംസ്; മെഡൽ വേട്ട തുടങ്ങി ഇന്ത്യ; തുഴച്ചിലിലും ഷൂട്ടിങ്ങിലും വെള്ളി

ഏഷ്യൻ ഗെയിംസ്; മെഡൽ വേട്ട തുടങ്ങി ഇന്ത്യ; തുഴച്ചിലിലും ഷൂട്ടിങ്ങിലും വെള്ളി

ഖലിസ്ഥാന്‍ വേട്ട ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി; ഭീകരര്‍ക്കെതിരെ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം

കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കാൻ പദ്ധതിയിട്ട കേസ്; സഹീർ തുർക്കിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ; നാളെ ഹാജരാകാൻ നിർദ്ദേശം

നിസാരമായി തള്ളരുത് നിപ്പയുടെ നാലാം വരവിനെ; സത്യവും മിഥ്യയും തിരിച്ചറിയാം; രോഗലക്ഷണങ്ങൾ ഇങ്ങനെ

നിപ ഭീതി ഒഴിയുന്നു; കോഴിക്കോട് ജില്ലയിൽ നാളെ മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

Next Post
ഗണപതി ഭഗവാൻ മിത്ത്; സ്പീക്കർക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ എൻഎസ്എസ്; നാളെ ഡയറക്ടർ ബോർഡ് യോഗം ചേരും

ഗണപതി ഭഗവാൻ മിത്ത്; സ്പീക്കർക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ എൻഎസ്എസ്; നാളെ ഡയറക്ടർ ബോർഡ് യോഗം ചേരും

Latest News

ആലപ്പുഴയിൽ സി പി എമ്മിലെ തമ്മിലടി രൂക്ഷം: നിരവധി പ്രവർത്തകർ പാർട്ടി വിടുന്നു

മണ്ഡലസദസ്സിന് ആളെക്കൂട്ടണം; പ്രാദേശിക നേതാക്കൾക്ക് സിപിഎമ്മിന്റെ കർശന നിർദ്ദേശം

കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

ഏഷ്യൻ ഗെയിംസ്; മെഡൽ വേട്ട തുടങ്ങി ഇന്ത്യ; തുഴച്ചിലിലും ഷൂട്ടിങ്ങിലും വെള്ളി

ഏഷ്യൻ ഗെയിംസ്; മെഡൽ വേട്ട തുടങ്ങി ഇന്ത്യ; തുഴച്ചിലിലും ഷൂട്ടിങ്ങിലും വെള്ളി

ഖലിസ്ഥാന്‍ വേട്ട ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി; ഭീകരര്‍ക്കെതിരെ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം

കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കാൻ പദ്ധതിയിട്ട കേസ്; സഹീർ തുർക്കിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ; നാളെ ഹാജരാകാൻ നിർദ്ദേശം

നിസാരമായി തള്ളരുത് നിപ്പയുടെ നാലാം വരവിനെ; സത്യവും മിഥ്യയും തിരിച്ചറിയാം; രോഗലക്ഷണങ്ങൾ ഇങ്ങനെ

നിപ ഭീതി ഒഴിയുന്നു; കോഴിക്കോട് ജില്ലയിൽ നാളെ മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

മഴ കനക്കും; മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ജാഗ്രതാ നിർദ്ദേശം

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് പുറപ്പെട്ടു; സമയക്രമം ഇങ്ങനെ

വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം ഇന്ന്; പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്യും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies