കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. മുണ്ട്യത്തടുക്ക സ്വദേശി മുഹമ്മദ് അജ്മൽ ഹിമാമി സഖാഫിയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തു.
ഒരാഴ്ച മുൻപായിരുന്നു സംഭവം. മസ്ജിദിലേക്ക് നിസ്കരിക്കാൻ എത്തിയതായിരുന്നു കുട്ടി. ഇത് കണ്ട അജ്മൽ കുട്ടിയെ മദ്രസയ്ക്ക് സമീപത്തെ മുറിയിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കുകയായിരുന്നു. സംഭവം പുറത്തു പറയരുതെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞു. വീട്ടുകാരാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് കേസ് എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അതേസമയം ഇയാൾ കൂടുതൽ കുട്ടികളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് വിവരം. മദ്രസ അദ്ധ്യാപകൻ ലൈംഗിക താത്പര്യത്തോടെ സ്പർശിച്ചുവെന്ന് ആരോപിച്ച് ചില വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ രംഗത്ത് എത്തിയിട്ടുണ്ട്.
Discussion about this post