പുതുപ്പളളി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ മെഴുകുതിരി കൊളുത്തുന്നതിനിടെ തീ പടർന്ന് അപകടം. പളളിക്ക് മുൻപിലുളള ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ആളുകൾ കൂട്ടത്തോടെ എത്തി കത്തിച്ച മെഴുകുതിരികളിൽ തീ ഒന്നിച്ചു പടർന്നുപിടിക്കുകയായിരുന്നു. സമീപമുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
ഇന്നും നിരവധി പേർ ഇവിടെ എത്തിയിരുന്നു. തീ പടർന്ന് കല്ലറയ്ക്ക് മുകളിൽ പന്തലിൽ വിരിച്ചിരുന്ന തുണിയും കത്തി. സ്ഥലത്തുണ്ടായിരുന്നവർ ബക്കറ്റിലും മറ്റുമായി വെളളം കോരിയൊഴിച്ചാണ് തീ അണച്ചത്. കല്ലറയ്ക്ക് സമീപം വെച്ചിരുന്ന മെഴുകുതിരി സ്റ്റാൻഡിൽ അന്ന് മുതൽ ഇവിടെയെത്തുന്നവർ മെഴുകുതിരി കത്തിക്കാറുണ്ട്. മറ്റ് ജില്ലകളിൽ നിന്നും ആളുകൾ എത്തുന്നതും പതിവായിരുന്നു.
പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഉമ്മൻചാണ്ടിയുടെ കല്ലറയെ വിശുദ്ധവൽക്കരിക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന ആക്ഷേപങ്ങളും ഉയർന്നിരുന്നു. ഉമ്മൻചാണ്ടിയുടെ അനുയായികളും കുടുംബാംഗങ്ങളുമാണ് ഇവിടെ എത്തുന്നതിൽ അധികവും.
Discussion about this post